KeralaLatest NewsNews

പ്രതിരോധ പ്രവർത്തനങ്ങളിൽ പാളിച്ച: ഇടമലക്കുടിയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു

മൂന്നാർ: ഇടുക്കി ഇടമലക്കുടി പഞ്ചായത്തിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർക്ക് ഇടമലക്കുടിൽ കോവിഡ് പോസിറ്റീവായത്. ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 വയസ്സുകാരനുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.

Read Also: വിവാഹം കഴിഞ്ഞ് 1 മാസത്തിനിടെ വഴക്ക്: ഭാര്യ അമിത അളവിൽ ഗുളിക എടുത്ത് കഴിച്ചു, ഇതുകണ്ട് ഭയന്ന ഭർത്താവ് ആത്മഹത്യ ചെയ്തു

ശാരീരിക പ്രശ്നങ്ങളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പരിശോധന നടത്തിയപ്പോഴാണ് വീട്ടമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചത്. 24 കാരന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയപ്പോഴാണ് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടുവർഷമായി കടുത്ത കോവിഡ് നിയന്ത്രണങ്ങൾ മൂലം ഒരാൾക്കു പോലും ഇടമലക്കുടിയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. പുറത്തുനിന്നുള്ളവരെ കർശനമായ പരിശോധനകൾക്കു ശേഷം മാത്രമേ പഞ്ചായത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ. സർക്കാർ ഉദ്യോഗസ്ഥരെയും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുള്ളവർക്കും മാത്രമാണ് ഇടമലക്കുടിയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.

രണ്ടാഴ്ച മുൻപ് ഇടുക്കി എം.പി. ഡീൻ കുര്യാക്കോസിനൊപ്പം ഒരു ബ്ലോഗർ ഇടമലക്കുടിയിൽ പ്രവേശിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ആരോഗ്യവകുപ്പ് അനുമതി നിഷേധിച്ചതിന് ശേഷമാണ് എംപിയും സുഹൃത്തുക്കളും ഇത്തരമൊരു യാത്ര നടത്തിയതെന്നായിരുന്നു വിമർശനം.

Read Also: കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് അപകട ഭീഷണിയിൽ: തിരിഞ്ഞ് നോക്കാതെ അധികാരികൾ?

shortlink

Related Articles

Post Your Comments

Related Articles


Back to top button