ബാഗ്ദാദ്: കോവിഡ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ നിരവധി രോഗികള്‍ വെന്തുമരിച്ചു. ഇറാഖിലെ നാസിറിയ പട്ടണത്തിലുള്ള അല്‍ ഹുസൈന്‍ ആശുപത്രിയിലാണ് തീപിടിത്തം ഉണ്ടായത്.
തീപിടിത്തത്തില്‍ 50 രോഗികള്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ എണ്ണം കൂടുതലായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ആശുപത്രി കെട്ടിടത്തില്‍ നിന്നും 16 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ആശുപത്രി കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.
അതേസമയം, തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആശുപത്രിലെ കോവിഡ് വാര്‍ഡിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തം ഉണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിലവില്‍ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഇറാഖിലെ ആശുപത്രിയില്‍ തീപിടിത്തമുണ്ടാകുന്നത്. ഏപ്രിലില്‍ ബാഗ്ദാദിലെ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 82 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 110 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments