സിംല : ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം നാശനഷ്ടങ്ങൾ പെരുകുകയാണ്. പ്രളയത്തെയും വെള്ളപ്പാച്ചിലിനെയും തുടര്‍ന്ന് നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു. മേഘവിസ്‌ഫോടനത്തെ തുടർന്ന് ധര്‍മശാലയില്‍ കനത്ത മഴ തുടരുകയാണ്. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ധര്‍മശാലയില്‍ 3000 മില്ലിമീറ്റര്‍ മഴ പെയ്തുവെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
കനത്ത മഴയില്‍ ചമോലിയില്‍ ഋഷികേശ്- ബദരീനാഥ് ദേശീയപാത തകര്‍ന്നു. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ഇവിടെ വെള്ളച്ചാട്ടം രൂപപ്പെട്ടു. ഇതോടെ ദേശീയപാതയിലെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. കനത്തമഴയിലും വെള്ളപ്പൊക്കത്തിലും കാറുകള്‍ അടക്കം വാഹനങ്ങള്‍ ഒഴുകിപ്പോകുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
Disturbing pictures coming from Dharamshala, HP.
When you concretise an absolute beauty, receiving more than 3000mm of rainfall in Monsoon, where will the water go?
?Siddharth Bakaria pic.twitter.com/FZhJbNFCDx
— Susanta Nanda IFS (@susantananda3) July 12, 2021
Post Your Comments