Life Style

മുഖം തിളങ്ങാന്‍ കാരറ്റ് ഫേസ് പാക്കുകള്‍

 

പൊട്ടാസ്യം അധികമുള്ള പച്ചക്കറികളിലൊന്നാണ് കാരറ്റ്. ചര്‍മ സംരക്ഷണത്തിന് മികച്ചതാണ് കാരറ്റ് ഫെയ്‌സ് പാക്കുകള്‍. ചര്‍മത്തിലെ കറുത്ത പാടുകള്‍, വരള്‍ച്ച എന്നിവ അകറ്റാനും മുഖത്തിന് തിളക്കം നല്‍കാനും ഈ ഫെയ്‌സ്പാക്കുകള്‍ സഹായിക്കും.

പൊട്ടാസ്യം കൂടുതലായി അടങ്ങിയിരിക്കുന്ന കാരറ്റ് ചര്‍മ്മത്തില്‍ വരള്‍ച്ച ഉണ്ടാവുന്നത് തടഞ്ഞ് നിര്‍ത്തുന്നു. ചര്‍മ്മത്തെ ആഴത്തില്‍ മോയിസ്ച്യുറൈസ് ചെയ്യുകയും എല്ലായ്‌പോഴും തിളക്കമുള്ളതാക്കി നിലനിര്‍ത്തുകയും ചെയ്യുന്നു. വീട്ടില്‍ പരീക്ഷിക്കാവുന്ന കാരറ്റ് ഫേസ് പാക്കുകളെ കുറിച്ചറിയാം..

തൈര്, കാരറ്റ് ജ്യൂസ്, മുട്ടയുടെ വെള്ള എന്നിവ തുല്യ അളവിലെടുത്ത് യോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടിയ ശേഷം 15 മിനിറ്റ് കഴിഞ്ഞ് ഇളം ചൂട് വെള്ളത്തില്‍ കഴുകിക്കളയാം. തിളക്കമുള്ള ചര്‍മ്മം സ്വന്തമാക്കാന്‍ ഈ ഫേസ് പാക്ക് സഹായിക്കും.

ഒരു കാരറ്റ് നല്ല പോലെ പേസ്റ്റാക്കി എടുക്കുക. ശേഷം ഈ പേസ്റ്റിലേക്ക് തൈര്, കടല മാവ്, ചെറുനാരങ്ങ നീര് എന്നിവ ചേര്‍ത്ത് നല്ലതുപോലെ യോജിപ്പിക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി അരമണിക്കൂറിന് ശേഷം ചെറിയ ചൂടുവെള്ളത്തില്‍ കഴുകാം. കാരറ്റില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ ചര്‍മത്തില്‍ അധികമായി ഉണ്ടാകുന്ന എണ്ണ നീക്കം ചെയ്യാന്‍ സഹായിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button