Latest NewsKeralaNattuvarthaNewsIndia

കേ​ര​ള​ത്തി​ൽ എ​യിം​സ് ഉ​ട​ൻ അനുവദിക്കണം: പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

പ്ര​ധാ​ന​മ​ന്ത്രി​യി​ൽ നി​ന്നും അ​നു​കൂ​ല​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ഉ​ണ്ടാ​യ​തെന്നും മുഖ്യമന്ത്രി

ഡൽഹി : സംസ്ഥാനത്തിന്റെ ദീ‍​ർ​ഘ​കാ​ല ആ​വ​ശ്യ​മാ​യ എ​യിം​സ് ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ കേ​ര​ള​ത്തി​ന് എ​യിം​സ് വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചതായി മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

പ​ക​ർ​ച്ച വ്യാ​ധി​ക​ൾ പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി വ്യാ​പി​ക്കു​ന്ന സംസ്ഥാനത്തിന്റെ അ​വ​സ്ഥ​യും പ്രാ​യാ​ധി​ക്യ​മു​ള്ള​വ​രു​ടെ എ​ണ്ണ​ക്കൂ​ടു​ത​ലും ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ കൂ​ടു​ത​ൽ ശാ​ക്തീ​ക​ര​ണം ആ​ആ​വ​ശ്യ​പ്പെ​ടു​ന്നുവെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചതായും ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യി​ൽ നി​ന്നും അ​നു​കൂ​ല​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ഉ​ണ്ടാ​യ​തെന്നും മുഖ്യമന്ത്രി പറഞ്ഞു. കേ​ര​ള​ത്തി​ലെ ആ​രോഗ്യ​മേ​ഖ​ല​യു​ടെ ക​രു​ത്തി​നെ​ക്കു​റി​ച്ച് പ്രധാനമന്ത്രി പ്ര​ത്യേ​കം പരാമർശിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button