KeralaLatest NewsNews

വാളയാര്‍ ടോള്‍ പ്ലാസയില്‍ ഇനി പണം പിരിക്കാന്‍ ഉദ്യോഗസ്ഥരുണ്ടാവില്ല

ഫാസ് ടാഗ് എടുക്കാത്ത വാഹനങ്ങളിലുള്ളവര്‍ക്ക് ഇരട്ടി പണം നല്‍കി ക്യാഷ് ലൈനിലൂടെ കടന്ന് പോകാം.

പാലക്കാട്: വാളയാര്‍ ടോള്‍ പ്ലാസയില്‍ പണം പിരിക്കാന്‍ ഇനി ഉദ്യോഗസ്ഥരില്ല. സമ്പൂര്‍ണ്ണമായി ഓട്ടോമാറ്റിക് സിസ്റ്റത്തില്‍ ടോള്‍ പ്ലാസ പ്രവര്‍ത്തിച്ച്‌ തുടങ്ങി. ഫാസ്ടാഗ് സംവിധാനം എടുക്കാത്ത വാഹനങ്ങളില്‍ നിന്നും ഇരട്ടിപണം പിരിക്കാന്‍ കൗണ്ടറുകളില്‍ ഉദ്യോഗസ്ഥരുണ്ടാകും. രാജ്യത്തുടനീളം ഫാസ് ടാഗ് സംവിധാനം നിര്‍ബന്ധമാക്കിയത് ഫെബ്രുവരി 15 നാണ്. വാളയാര്‍ ടോള്‍ പ്ലാസയിലൂടെ കടന്ന് പോകുന്ന 95 ശതമാനം വാഹനങ്ങളും ഫാസ് ടാഗ് സംവിധാനത്തിലേക്ക് മാറി. ഇതൊടെയാണ് ഓട്ടോമാറ്റിക് ടോള്‍ സംവിധാനത്തിലേക്ക് മാറാന്‍ തീരുമാനിച്ചത്.

Read Also: തിരുവനന്തപുരത്ത് സിക്ക രോഗികളുടെ സാന്നിധ്യം: രോഗ പ്രതിരോധം വിലയിരുത്താൻ കേന്ദ്രസംഘം

ഇനി മുതൽ ടോള്‍ ബൂത്തിലെ കൗണ്ടറില്‍ പണം പിരിക്കാനും, വാഹനങ്ങള്‍ തടയുന്നതിനുളള ബാര്‍ ഉയര്‍ത്തുന്നതിനും, താഴ്ത്തുന്നതിനും ആളുണ്ടാവില്ല. ഫാസ് ടാഗ് സ്കാന്‍ ചെയ്ത് വാഹനങ്ങള്‍ കടത്തി വീടും. വി.ഐ.പി യാത്രക്കാര്‍ ഉള്‍പെടെ ഉള്ള മുന്‍ഗണന അര്‍ഹിക്കുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക പാസ് ഏര്‍പെടുത്തും. ഇത്തരം യാത്ര കാര്‍ക്ക് 285 രൂപക്ക് ഒരു മാസം എത്ര തവണ വേണമെങ്കിലും ടോള്‍ പ്ലാസ കടന്ന് പോകാം. ഫാസ് ടാഗ് എടുക്കാത്ത വാഹനങ്ങളിലുള്ളവര്‍ക്ക് ഇരട്ടി പണം നല്‍കി ക്യാഷ് ലൈനിലൂടെ കടന്ന് പോകാം. ആംബുലന്‍സ്, ഓട്ടോ റിക്ഷ, ഇരുചക്ര വാഹനങ്ങള്‍ എന്നിവക്ക് ഉള്ള പ്രത്യേക ലൈന്‍ നിലനിര്‍ത്തും.

shortlink

Post Your Comments


Back to top button