കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് പൂര്‍ണ്ണമായും പിന്‍വാങ്ങുന്നതോടെ താലിബാന്‍ കൂടുതല്‍ പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കുന്നു. മധ്യ അഫ്ഗാനിലെ ഗസ്നി നഗരം താലിബാന്‍ വളഞ്ഞു. ഇവിടെ ആള്‍ത്താമസമുള്ള വീടുകളില്‍ അവര്‍ ഒളിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഓരോ പ്രവിശ്യകളും ജില്ലകളും താലിബാന്‍ നിയന്ത്രണത്തിലാക്കി വരികയാണ്. ഇപ്പോള്‍ ഗസ്നി നഗരം അവര്‍ വളഞ്ഞിരിക്കുന്നു. സൈന്യം ശക്തമായ പ്രതിരോധം തീര്‍ക്കുന്നുണ്ട്.
Read Also : 28 മണിക്കൂറിനകം ഷേര്‍ ബഹാദൂര്‍ ദൂബെയെ പ്രധാനമന്ത്രിയാക്കാന്‍ നേപ്പാൾ സുപ്രീംകോടതിയുടെ ഉത്തരവ്
സെപ്തംബര്‍ 11ന് മുമ്പ് അഫ്ഗാന്‍ വിടുമെന്നാണ് നേരത്തെ യുഎസ് സൈന്യം പ്രഖ്യാപിച്ചത്. എന്നാല്‍ ആഗസ്റ്റ് 31ന് രാജ്യം വിടുമെന്നാണ് പുതിയ വിവരം. നിലവില്‍ താലിബാനെതിരായ പോരാട്ടത്തില്‍ അമേരിക്കന്‍ സൈന്യം ഇടപെടുന്നില്ല. ഒരുപക്ഷേ, അഫ്ഗാന്‍ സൈന്യത്തെ സഹായിക്കുന്ന കാര്യം അമേരിക്ക പുനഃപ്പരിശോധിക്കുമെന്നാണ് വിവരം.
താലിബാനുമായി അമേരിക്കയും അഫ്ഗാന്‍ ഭരണകൂടവും നടത്തുന്ന സമാധാന ചര്‍ച്ച ഖത്തറിലെ ദോഹയില്‍ തുടരുകയാണ്. എന്നാല്‍ വിദേശ സൈന്യം രാജ്യം വിട്ടുപോകണമെന്നാണ് താലിബാന്റെ നിലപാട്. അമേരിക്കന്‍ സൈന്യം നേരത്തെ അഫ്ഗാന്‍ സൈനികര്‍ക്ക് നല്‍കിയിരുന്ന ആയുധങ്ങളും സൈനിക വാഹനങ്ങളുമെല്ലാം താലിബാന് മുമ്പില്‍ വച്ച് നിരവധി സൈനികര്‍ കീഴടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments