തിരുവനന്തപുരം : ക്യൂബൻ ജനത പ്രതിഷേധ സമരത്തിലാണ് നമ്മളിപ്പോഴും ക്യൂബൻ ആരോഗ്യ രംഗത്തെ മികവൊക്കെ തളളി അത്ഭുത മരുന്ന് ഹവാനയിൽ നിന്ന് വരുന്നതും കാത്തിരിപ്പാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പരിഹാസവുമായി എത്തിയത്.
‘ക്യൂബൻ ജനത പ്രതിഷേധ സമരത്തിലാണ്. പതിനായിരങ്ങൾ തെരുവിൽ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരായ പ്രക്ഷോഭത്തിലണി നിരന്നിരിക്കുന്നു .കാരണമെന്താണെന്നോ , കോവിഡ് ചികിത്സയില്ല , മരുന്നില്ല , സാമ്പത്തിക രംഗം പാടേ തകർന്നു. സർക്കാർ വിരുദ്ധ സമരങ്ങൾക്ക് വിലക്കുള്ള ക്യൂബയിൽ എല്ലാ നിയന്ത്രണങ്ങളും മറി കടന്ന് ആദ്യമായി ജനത സംഘടിച്ചിരിക്കുകയാണ്’, സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
അതേസമയം കൊറോണ വൈറസ് പകർച്ചവ്യാധിയും സാമ്പത്തിക പ്രതിസന്ധിയും മൂലം വലയുന്ന ക്യൂബയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പുകളുടെ വേഗത കുറഞ്ഞതും ജനങ്ങളോടുള്ള സർക്കാർ അവഗണനയുമാണ് പ്രതിഷേധത്തിന് കാരണമായത്.
ഹവാനയുടെ തെക്കുപടിഞ്ഞാറായി 50,000 ത്തോളം ആളുകൾ താമസിക്കുന്ന സാൻ അന്റോണിയോ ഡി ലോസ് ബാനോസിൽ ഞായറാഴ്ച നടന്ന പ്രതിഷേധത്തിൽ പ്രധാനമായും യുവാക്കൾ പ്രസിഡന്റ് മിഗുവൽ ഡയസ്-കാനലിനെതിരെ മുദ്രാവാക്യം വിളിച്ചുവെന്ന് ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോകൾ പറയുന്നു. ‘ഞങ്ങൾ ഭയപ്പെടുന്നില്ല,’ ചിലർ പറഞ്ഞു. പ്രധാനമായും ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യങ്ങളിൽ ഉള്ള നിരാശയാണ് അവർ പ്രകടിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം :
ക്യൂബൻ ജനത പ്രതിഷേധ സമരത്തിലാണ്. പതിനായിരങ്ങൾ തെരുവിൽ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരായ പ്രക്ഷോഭത്തിലണി നിരന്നിരിക്കുന്നു .
കാരണമെന്താണെന്നോ , കോവിഡ് ചികിത്സയില്ല , മരുന്നില്ല , സാമ്പത്തിക രംഗം പാടേ തകർന്നു .
സർക്കാർ വിരുദ്ധ സമരങ്ങൾക്ക് വിലക്കുള്ള ക്യൂബയിൽ എല്ലാ നിയന്ത്രണങ്ങളും മറി കടന്ന് ആദ്യമായി ജനത സംഘടിച്ചിരിക്കുകയാണ് .
നമ്മളിപ്പോഴും ക്യൂബൻ ആരോഗ്യ രംഗത്തെ മികവൊക്കെ തളളി അത്ഭുത മരുന്ന് ഹവാനയിൽ നിന്ന് വരുന്നതും കാത്തിരിപ്പാണ്.
Post Your Comments