ന്യൂഡല്‍ഹി: വീണ്ടും വിവാദ നീക്കവുമായി ട്വിറ്റർ. കേന്ദ്ര ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ബ്ലു ടിക്ക് ഒഴിവാക്കി ട്വിറ്റര്‍. ട്വിറ്റര്‍ ഹാന്‍ഡിലെ പേര് രാജീവ് എംപിയില്‍ നിന്ന് രാജീവ് ജി.ഒ.ഐയിലേക്ക് മാറ്റിയതാവാം കാരണം എന്നാണ് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, കഴിഞ്ഞദിവസം ഐ.ടി. ചട്ടം അനുസരിച്ച് പരാതി പരിഹാര ഓഫീസറെ ട്വിറ്റര്‍ നിയമിച്ചിരുന്നു.
ട്വിറ്ററുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാനായി വിനയ് പ്രകാശ് എന്ന ഉദ്യോഗസ്ഥനെയാണ് നിയമിച്ചിരിക്കുന്നത്. വെബ്സൈറ്റില്‍ ഈ വിവരം പ്രസിദ്ധീകരിച്ച ട്വിറ്റര്‍, ബന്ധപ്പെടാന്‍ ഒരു ഇ-മെയില്‍ ഐഡിയും നല്‍കിയിട്ടുണ്ട്. പുതിയ ഐ.ടി. ചട്ടം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ട്വിറ്ററും കേന്ദ്രസര്‍ക്കാരും തമ്മില്‍ കടുത്ത അഭിപ്രായവ്യത്യാസമാണ് നിലനില്‍ക്കുന്നത്. ഏകപക്ഷീയമായ അടിസ്ഥാനത്തില്‍ലല്ല മന്ത്രാലയം പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രിസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ചിരുന്നു.
പുതിയ കേന്ദ്രമന്ത്രിയുമായി ഇരുന്ന് ട്വിറ്ററുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വ്യക്തിപരമായ കാഴ്ചപ്പാടുകളോ അഭിപ്രായങ്ങളോ ഇല്ലാതെ അഭിസംബോധന ചെയ്യുമെന്നും രാജീവ് നേരത്തെ പറഞ്ഞിരുന്നു.
Post Your Comments