Latest NewsIndia

ശക്തമായ ഇടിമിന്നലിൽ വിറച്ച് ഉത്തരേന്ത്യ: യുപി, രാജസ്ഥാന്‍‍, മധ്യപ്രദേശ്‍ എന്നിവിടങ്ങളില്‍ 68 മരണം

കോട്ട, ബാരന്‍ക, ജലവാര്‍, ധോല്‍പുര്‍ എന്നിവിടങ്ങളില്‍ 20ല്‍ പരം പേര്‍ക്ക് ഇടിമിന്നലില്‍ ഗുരുതരമായ പരിക്കുണ്ട്.

ന്യൂഡല്‍ഹി: ശക്തമായി മൂന്ന് ഇടിമിന്നല്‍ സംഭവങ്ങളില്‍ യുപി, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ 68 പേര്‍ മരിച്ചു. രാജ്സ്ഥാനില്‍ 20 പേർ മരിച്ചു. രാജസ്ഥാനില്‍ മരിച്ചവരില്‍ ഏഴ് കുട്ടികളും 11 യുവാക്കളും ഉള്‍പ്പെടുന്നു. ഇതില്‍ അധികം മരണവും ജയ്പൂരിലാണ് സംഭവിച്ചത്. ഉത്തര്‍ പ്രദേശില്‍ 38 പേര്‍ മിരച്ചു. യുപിയില്‍ പ്രയാഗ് രാജില്‍ 18 പേര്‍ മരിച്ചു. സോറവോണ്‍ പ്രദേശത്ത് ആറ് പേരും കര്‍ചന പ്രദേശത്ത് രണു പേരും കൊറാവോണില്‍ മൂന്ന് പേരും മരിച്ചു. ഫിറോസാബാദില്‍ രണ്ട് കര്‍ഷകര്‍ മരിച്ചു.

കൃഷിയിടത്തില്‍ പണിയെടുക്കുമ്പോള്‍ ശക്തമായ മഴയുണ്ടായി. മരത്തിന് കീഴില്‍ അഭയം തേടിയപ്പോള്‍ ഇടിവെട്ടില്‍ ഇരുവരും തല്‍ക്ഷണം മരിച്ചു. ഉധ്‌നി ഗ്രാമത്തില്‍ 42 ആടുകളെയും ഒരു പശുവിനെയും മേയ്ക്കാന്‍ പോയതാണ് കര്‍ഷകന്‍. ഇടിവെട്ട് തുടങ്ങിയപ്പോള്‍ അയാള്‍ ഒരു കുടിലില്‍ അഭയം തേടിയതിനാല്‍ രക്ഷപ്പെട്ടു. ഇയാളുടെ 42 ആടുകളും പശുവും ചത്തു. മധ്യപ്രദേശില്‍ ഏഴ് പേര്‍ മരിച്ചു.

read also: സെല്‍ഫി എടുക്കുന്നതിനിടെ മിന്നലേറ്റ് 16 പേര്‍ കൊല്ലപ്പെട്ടു : വാച്ച് ടവറിൽ നിന്ന് ചാടിയ നിരവധി പേരെ കാണാതായി

കോട്ടയില്‍ ഒരു മരത്തിന് കീഴില്‍ ഇടിവെട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് പേര്‍ മരിച്ചു. കന്നുകാലികളുമായി ഇവര്‍ ഒരു വലിയ മരത്തിന് കീഴില്‍ അഭയം തേടുകയായിരുന്നു. 10 ആടുകള്‍ക്കും ഒരു പശുവിനും ഇടിവെട്ടില്‍ തല്‍ക്ഷണം ജീവന്‍ നഷ്ടപ്പെട്ടു. ജല്‍വാറില്‍ 23കാരനായ ഒരു ഇടയനും അയാളുടെ രണ്ട് പോത്തുകള്‍ക്കും ഇടിമിന്നലേറ്റ് ജീവപായം സംഭവിച്ചു. കോട്ട, ബാരന്‍ക, ജലവാര്‍, ധോല്‍പുര്‍ എന്നിവിടങ്ങളില്‍ 20ല്‍ പരം പേര്‍ക്ക് ഇടിമിന്നലില്‍ ഗുരുതരമായ പരിക്കുണ്ട്.

ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വടക്കേ ഇന്ത്യയില്‍ ഇന്നും കനത്ത മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button