ന്യൂഡല്‍ഹി : റഷ്യന്‍ നിര്‍മ്മിത കൊവിഡ് വാക്സിനായ സ്ഫുട്‌നിക് 60 വയസിന് മുകളിലുള്ളവര്‍ക്ക് മികച്ച സുരക്ഷ നല്‍കുന്നുവെന്ന് പഠനം. വാക്സിനേഷനിലൂടെ ആശുപത്രി വാസം പരമാവധി ഒഴിവാക്കാനാവുമെന്നും പഠനം വെളിപ്പെടുത്തുന്നു.
മാര്‍ച്ച് നാലുമുതല്‍ ഏപ്രില്‍ എട്ടുവരെ ഒന്നോ രണ്ടോ ഡോസ് സ്പുട്നിക് വാക്സിന്‍ സ്വീകരിച്ചവരിലാണ് പഠനം നടത്തിയത്. വാക്സിന്റെ ഒന്നും രണ്ടും ഘട്ട പഠനങ്ങളുടെ കണ്ടെത്തലുകളുമായി യോചിക്കുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തലുകളെന്നും പഠനം വ്യക്തമാക്കുന്നു.
മോര്‍പന്‍ ലബോറട്ടറീസ് തങ്ങളുടെ ഹിമാചല്‍ പ്രദേശിലെ നിര്‍മ്മാണശാലയിലാണ് ഇന്ത്യയിലെ സ്പുട്‌നിക്ക് വാക്സിന്റെ ഉത്പാദനം നടത്തുന്നത്. ഗ്ലാന്‍ഡ് ഫാര്‍മ, ഹെറേറോ ബയോഫാര്‍മ, പാനസി ബയോടെക്, സ്‌റ്റെലിസ് ബയോഫാര്‍മ, വിര്‍ഷോ ബയോടെക് തുടങ്ങിയ കമ്പനികളുമായും വാക്‌സിന്‍ ഉത്പാദനത്തിന് ആര്‍ഡിഎഫ് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അതേസമയം കേരളത്തിൽ സ്ഫുട്‌നിക് വാക്സിന്റെ വിതരണം തുടങ്ങിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
Post Your Comments