KeralaLatest NewsNews

തെലങ്കാനയില്‍ സൗജന്യങ്ങളുടെ പെരുമഴ: കേരളത്തിലെ വ്യവസായ വകുപ്പ് പൊട്ടക്കിണറ്റിൽ വീണ അവസ്ഥയിൽ: സാബു ജേക്കബ്

നിക്ഷേപമല്ല തൊഴിലാണ് വേണ്ടതെന്നാണ് തെലങ്കാന സർക്കാരിന്റെ നിലപാട്

കൊച്ചി : സംസ്ഥാന സര്‍ക്കാരിനേയും വ്യവസായ വകുപ്പിനേയും രൂക്ഷമായി വിമർശിച്ച് കിറ്റെക്സ് എംഡി സാബു എം ജേക്കബ്. വ്യവസായത്തിന് തെലങ്കാനയിലെത്തിയ കിറ്റക്സിന് ആനുകൂല്യങ്ങളുടെ പെരുമഴയാണ് തെലങ്കാന സർക്കാർ വാഗ്‌ദാനം ചെയ്തതെന്നും സാബു എം ജേക്കബ് പറഞ്ഞു. വ്യവസായത്തിന് ആവശ്യമായ ഭൂമി, വെള്ളം, വൈദ്യുതി എന്നിവ വളരെ കുറഞ്ഞ നിരക്കിൽ നൽകുമെന്ന് തെലങ്കാന സർക്കാർ ഉറപ്പ് നൽകിയതായി സാബു ജേക്കബ് വ്യക്തമാക്കി.

കേരളത്തിലെ വ്യവസായ വകുപ്പ് പൊട്ടക്കിണറ്റിൽ വീണ അവസ്ഥയിലാണ്. ഉപദ്രവം തുടർന്നാൽ കേരളത്തിലെ മുഴുവൻ വ്യവസായങ്ങളും അടച്ചുപൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള നിക്ഷേപങ്ങൾ പൂർണമായും മറ്റ് സംസ്ഥാനങ്ങളിലാണ് നടത്തുകയെന്നും തെലങ്കാന നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും സാബു ജേക്കബ് പറഞ്ഞു.

Read Also  :  ഡ്രോൺ ഉപയോഗിച്ച് ആയുധക്കടത്ത് : ജമ്മുകശ്മീരിൽ വൻ ആയുധ ശേഖരം പിടികൂടി

നിക്ഷേപമല്ല തൊഴിലാണ് വേണ്ടതെന്നാണ് തെലങ്കാന സർക്കാരിന്റെ നിലപാട്. പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥർ സ്ഥാപനങ്ങളിൽ കയറിയിറങ്ങില്ലെന്ന് വ്യവസായ മന്ത്രി ചർച്ചയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും വ്യവസായിയുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം നൽകുന്നയാളാണ് തെലങ്കാന വ്യവസായ മന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button