ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പരിശോധന ശക്തമാക്കി സുരക്ഷാ സേന. ഇതിന്റെ ഭാഗമായി സാംബയില്‍ നടത്തിയ പരിശോധനയില്‍ വന്‍ ആയുധ ശേഖരം പിടികൂടി. ഭീകരര്‍ ഡ്രോണ്‍ ഉപയോഗിച്ച് ആയുധക്കടത്ത് നടത്തുന്നതായി പോലീസ് അറിയിച്ചു.
Also Read: കോവിഡിനും, സിക്കയ്ക്കും പിന്നാലെ ഭീഷണിയായി ‘ചെഞ്ചെവിയന്‍ ആമ’: മുന്നറിയിപ്പുമായി വനം ഗവേഷണ കേന്ദ്രം
ഇതിന് മുന്‍പും പല തവണ കശ്മീരിലേയ്ക്ക് ഭീകരര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആയുധങ്ങള്‍ എത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കതുവയില്‍ ആയുധങ്ങളുമായെത്തിയ ഡ്രോണ്‍ സുരക്ഷാ സേന വെടിവെച്ചിട്ടിരുന്നു. ഇതിന് പിന്നാലെ ജമ്മുവിലേയ്ക്ക് ഡ്രോണ്‍ വഴി ആയുധം കടത്തിയ ഭീകരരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
2019 ഓഗസ്റ്റില്‍ പഞ്ചാബില്‍ ഡ്രോണ്‍ ഉപയോഗിച്ച് വന്‍ ആയുധക്കടത്ത് നടത്തിയതായി തെളിഞ്ഞിരുന്നു. അമൃത്സറില്‍ ഹെക്‌സാകോപ്ടര്‍ ഡ്രോണ്‍ തകര്‍ന്ന നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു. തൊട്ടടുത്ത മാസം തരന്‍ താരനില്‍ പിടിയിലായ ഭീകരരില്‍ നിന്ന് ഡ്രോണുകളിലൂടെ ആയുധക്കടത്ത് നടക്കുന്നതായി പോലീസിന് വിവരം ലഭിക്കുകയും ചെയ്തു.
Post Your Comments