വെംബ്ലി: യൂറോ കപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഇറ്റലിക്ക് കിരീടം. ഫുട്ബോൾ ആരാധകരെ അത്യന്തം ആവേശത്തിലാഴ്ത്തി അവസാനനിമിഷം വരെ നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് ഇറ്റലി കിരീത്തിൽ മുത്തമിട്ടു. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം സമനിലയിൽ കലാശിച്ചതോടെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അസൂറികൾ കിരീടം സ്വന്തമാക്കിയത്.
പെനാൽറ്റി ഷൂട്ടൗട്ടിൽ ഇറ്റലി ഗോൾ കീപ്പർ ഡോണരുമ്മ നടത്തിയ രണ്ടു സേവുകളാണ് ഇറ്റലിക്ക് തുണയായത്. ഇംഗ്ലണ്ടിന്റെ റാഷ് ഫോർഡിന്റെ കിക്ക് പാഴായപ്പോൾ സാഞ്ചോയുടെയും സാക്കയുടെയും ഷോട്ട് ഡോണരുമ്മ തട്ടി അകറ്റുകയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിനാണ് ഇറ്റലിയുടെ വിജയം.
Read Also:- ദഹനപ്രശ്നങ്ങൾ അകറ്റാൻ ‘കറുവപ്പട്ട ചായ’
ഫൈനൽ മത്സരത്തിന്റെ ആദ്യ പകുതിയുടെ രണ്ടാം മിനിറ്റിൽ തന്നെ ലുക്ക് ഷോയിലൂടെ ഇംഗ്ലണ്ട് ലീഡ് നേടി. ആദ്യ പകുതിയിൽ ഇംഗ്ലണ്ട് തന്നെയാണ് ആധിപത്യം പുലർത്തിയത്. രണ്ടാം പകുതിയിലെ 68-ാം മിനിറ്റിൽ പ്രതിരോധനിര താരം ബൊനൂച്ചിയിലൂടെ ഇറ്റലി സമനില ഗോൾ നേടി. എക്സ്ട്രാ ടൈമിലും കാര്യമായ നീക്കങ്ങൾ ഇരുടീമുകൾക്കും നടത്താനായില്ല. ഇതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു.
Post Your Comments