Latest NewsNewsIndiaInternational

ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയിലേക്ക് : മൊബൈല്‍ ഫോണ്‍ സിഗ്നലുകൾ തടസ്സപ്പെടും , മുന്നറിയിപ്പുമായി നാസ

വാഷിങ്ടണ്‍ : മണിക്കൂറില്‍ 16 ലക്ഷം കിലോമീറ്റര്‍ വേഗത്തിൽ ശക്തിയേറിയ സൗരക്കാറ്റ് തിങ്കളാഴ്ചയോടെ ഭൂമിയിലെത്തുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. കാറ്റിന്റെ വേഗം കൂടിയേക്കാമെന്നും നാസ വ്യക്തമാക്കുന്നു. കാറ്റിന്റെ വേ​ഗം ഉപഗ്രഹ സിഗ്നലുകളെ തടസപ്പെടുത്തിയേക്കുമെന്ന് നാസ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read Also : ആ​സാം വീ​ര​പ്പ​ന്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു 

സൗരക്കാറ്റ് ദക്ഷിണ, ഉത്തര ധ്രുവങ്ങളില്‍ മിന്നല്‍പ്പിണരുകളുണ്ടാക്കുമെന്നും . ഈ മേഖലയ്ക്കടുത്തു കഴിയുന്നവര്‍ക്ക് രാത്രിയില്‍ നോര്‍ത്തേണ്‍ ലൈറ്റ് അഥവാ അറോറ എന്ന പ്രതിഭാസം കാണാനും സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഭൂമിയുടെ പുറമേയുള്ള അന്തരീക്ഷം ചൂടുപിടിക്കും. കൃത്രിമോപഗ്രഹങ്ങളെ ഇതു ബാധിക്കും. ജിപിഎസിനെയും മൊബൈല്‍ ഫോണ്‍, സാറ്റ്‌ലൈറ്റ് ടിവി സിഗ്നലുകളിലും തടസങ്ങള്‍ നേരിടും. വൈദ്യുത ട്രാന്‍സ്‌ഫോര്‍മറുകളെയും ഇതു ബാധിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്.

സൂര്യന്റെ അന്തരീക്ഷത്തില്‍ നിന്ന്‌ ഉത്ഭവിക്കുന്ന കാറ്റ് ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ ആധിപത്യമുള്ള ബഹിരാകാശ മേഖലയെ സാരമായി ബാധിക്കുമെന്ന് സ്പേസ്‌വെതര്‍ ഡോട്ട്കോം എന്ന വെബ്സൈറ്റ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button