ഡൽഹി: കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രത്തിൽ മന്ത്രിമാരുടെ എണ്ണം വർധിച്ചെങ്കിലും രാജ്യത്ത് വാക്സിൻ ലഭ്യതയിൽ വർധനയില്ലെന്ന് രാഹുൽ പരിഹസിച്ചു. പ്രതിദിന ശരാശരി വാക്സിനേഷന്റെ ചാർട്ട് പങ്കുവെച്ച് ‘വാക്സിൻ എവിടെ’ എന്ന ഹാഷ് ടാഗിൽ ട്വിറ്ററിലായിരുന്നു രാഹുലിന്റെ വിമർശനം.
‘മന്ത്രിമാരുടെ എണ്ണം വർധിച്ചു, വാക്സിൻ ലഭ്യതയിൽ വർധനയില്ല’. രാഹുൽ ട്വീറ്ററിൽ വ്യക്തമാക്കി. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ പശ്ചാത്തലത്തിലാണ് വിമർശനം. മോദി മന്ത്രിസഭയിൽ പുതുതായി 43 മന്ത്രിമാരാണ് ഇടംപിടിച്ചത്. ഇതോടെ കേന്ദ്രത്തിൽ ആകെ മന്ത്രിമാരുടെ എണ്ണം 77 ആയി.
Post Your Comments