KeralaLatest NewsNewsIndia

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദില്ലിയിലെത്തും : നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദില്ലിക്ക് തിരിക്കും. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

Read Also : സംസ്ഥാനത്ത് പെട്രോൾ വില ഇന്നും കൂടി : ഡീസൽ വില കുറഞ്ഞു  

സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധി സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുകയും വികസന പദ്ധതികള്‍ക്ക് പിന്തുണ തേടാനുമാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. അതിവേഗ റെയിൽപ്പാത അടക്കമുള്ള വികസന പദ്ധതികൾക്ക് ചർച്ചയിൽ മുഖ്യമന്ത്രി കേന്ദ്ര സഹായം തേടും.

ഭരണത്തുടർച്ചക്ക് ശേഷം പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി നടത്തുന്ന ആദ്യ കൂടിക്കാഴ്ച എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. നിതിൻ ഗഡ്കരി അടക്കമുള്ള കേന്ദ്രമന്ത്രിമാരുമായും പിണറായി വിജയൻ ചർച്ച നടത്തും. ഇന്ന് വൈകുന്നേരമാകും മുഖ്യമന്ത്രി ദില്ലിക്ക് തിരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button