തിരുവനന്തപുരം : ഓണക്കാലത്ത് തിരക്ക് ഒഴിവാക്കാൻ വമ്പൻ സജ്ജീകരണങ്ങളുമായി ബെവ്‌കോ. ഇതിന്റെ ഭാഗമായി മദ്യം വാങ്ങുന്നതിന് ഓണ്‍ലൈന്‍ പേയ്മെന്‍റ് സംവിധാനം ഉടൻ നിലവിൽ വരും.
Read Also : ആസാം വീരപ്പന് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ഔട്ട്ലെറ്റുകളിലെ തിരക്ക് കുറക്കാന്‍ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ബെവ്കോ വെബ് സൈറ്റിൽ ഇഷ്ട ബ്രാന്‍ഡ് തെരഞ്ഞെടുത്ത് ഓണ്‍ലൈന്‍ പേയ്മെന്‍റ് നടത്തി മദ്യം വാങ്ങാനാണ് സൗകര്യമൊരുക്കുന്നത്. ഓണ്‍ലൈന്‍ പേയ്മെന്‍റ് നടത്തിയവര്‍ക്കായി എല്ലാ ബെവ്ക്കോ ഔട്ട്ലെറ്റിലും പ്രത്യേകം കൗണ്ടറുണ്ടാകും. പണമടച്ച രസീത് കൗണ്ടറില്‍ കാണിച്ചാല്‍ മദ്യം വാങ്ങാം.
വെബ് സൈറ്റിൽ ഓരോ വില്‍പ്പനശാലകളിലേയും സ്റ്റോക്ക്, വില എന്നിവ പ്രദർശിപ്പിച്ചുണ്ടാകും, വെബ്സൈറ്റില്‍ കയറി ബ്രാന്‍ഡ് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പേയ്മന്‍റ് ചെയ്യാനുള്ള സൌകര്യമുണ്ടാകും. നെറ്റ് ബാങ്കിംഗ്, പേയ്മെന്‍റ് ആപ്പുകള്‍, കാര്‍ഡുകള്‍ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് പണമടയ്ക്കാം. മൊബൈല്‍ ഫോണില്‍ എസ്എംഎസ് ആയി രസീത് ലഭിക്കും.
തിരുവനന്തപുരത്തടക്കമുള്ള 9 ഔട്ട്ലെറ്റുകളില്‍ ഇത് സംബന്ധിച്ച പരീക്ഷണം ഉടൻ തുടങ്ങും. ഇത് വിജയമായാല്‍ അടുത്ത മാസം തന്നെ മദ്യം വാങ്ങാന്‍ ഓൺലൈൻ പേയ്മെന്‍റ് സംവിധാനം നടപ്പിലാക്കും.
Post Your Comments