ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വനിത കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.എസ് ശബരിനാഥന്. പ്രതി ഡിവൈഎഫ്ഐ പ്രവര്ത്തകന് ആയതുകൊണ്ട് സംസ്ഥാന വനിതാ കമ്മീഷന് ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശബരിനാഥന്റെ പ്രതികരണം.
വണ്ടിപ്പെരിയാര്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ട ചിത്രം വനിത കമ്മീഷന് അംഗം ഷാഹിദ കമാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍, സംഭവസ്ഥലം വനിതാ കമ്മീഷന് സന്ദര്‍ശിച്ചു എന്ന വാര്‍ത്ത വരാന്‍ വേണ്ടിയാണിതെന്നും നാട്ടുകാരെ അറിയിക്കാനായി ഹൈറേഞ്ചിലേക്ക് പോകുന്ന ടൂറിസ്റ്റിനെ പോലെ നിറപുഞ്ചിരിയുള്ള സെല്‍ഫി പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയെ ഒരു നരാധമന് കൊലപ്പെടുത്തിയത് കേരളത്തിലെ പൊതുസമൂഹം അറിഞ്ഞിട്ട് ഒരാഴ്ചയില്‍ കൂടുതലാകുന്നു. പ്രതി ഡിവൈഎഫ്ഐ പ്രവര്ത്തകന് ആയതുകൊണ്ട് സംസ്ഥാന വനിതാ കമ്മീഷന് സ്വാഭാവികമായും ഇതുവരെ ഒന്നും ചെയ്തിട്ടില്ല.
ഈ കൊലപാതകം ചര്‍ച്ചയായപ്പോള്‍ ‘സംഭവസ്ഥലം വനിതാ കമ്മീഷന് സന്ദര്‍ശിച്ചു’ എന്ന വാര്‍ത്ത വരാന്‍ വേണ്ടിയായിരിക്കും ഒരു കമ്മീഷന് അംഗം കുറച്ചുമുമ്പ് വണ്ടിപ്പെരിയാറിലേക്ക് യാത്രതിരിച്ചിട്ടുണ്ട്.നാട്ടുകാരെ അറിയിക്കാന്‍ ഫേസ്ബുക്കില്‍ ഹൈറേഞ്ചിലേക്ക് പോകുന്ന ടൂറിസ്റ്റിനെ പോലെ നിറപുഞ്ചിരിയുള്ള സെല്‍ഫി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇത്രയും സെന്‍സിറ്റീവിറ്റിയില്ലാത്ത/ ആര്ദ്രതയില്ലാത്ത വനിത കമ്മിഷന് അംഗങ്ങളെ കേരളജനത ഇനി സഹിക്കേണ്ടതുണ്ടോ? Utterly disrespectful and cruel.
Post Your Comments