ഇടുക്കി: വണ്ടിപ്പെരിയാര്‍ യാത്രയുടെ ചിത്രം പിന്‍വലിച്ച് വനിത കമ്മീഷന് അംഗം ഡോ.ഷാഹിദ കമാല്‍. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഷാഹിദ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നത്. ഡോക്ടറമ്മ പോസ്റ്റ് മുക്കിയെന്ന് ശ്രീജിത്ത് പണിക്കര്‍ പ്രതികരിച്ചു.
വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വനിത കമ്മീഷന്റെ ഇടപെടല്‍ ചോദ്യം ചെയ്യപ്പെടുന്നതിനിടെയാണ് ഷാഹിദ കമാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായത്. ‘ഇടുക്കി വണ്ടിപ്പെരിയാറിലേയ്ക്കുള്ള യാത്രയില്‍’ എന്ന കുറിപ്പോടെ പുഞ്ചിരിച്ചുകൊണ്ടുള്ള സെല്‍ഫിയാണ് ഷാഹിദ പങ്കുവെച്ചത്. ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധിയാളുകളാണ് വിമര്‍ശനവുമായെത്തിയത്.
ഫോട്ടോ കണ്ടപ്പോള്‍ കല്യാണത്തിന് പോകുകയാണെന്ന് കരുതിയെന്ന് ശ്രീജിത്ത് പണിക്കര്‍ കമന്റ് ചെയ്തിരുന്നു. ഷാഹിദ കമാല്‍ ഹൈറേഞ്ചിലേക്ക് പോകുന്ന ടൂറിസ്റ്റിനെ പോലെയാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ശബരിനാഥന്റെ വിമര്‍ശനം. തലക്കെട്ട് കണ്ടപ്പോള്‍ ഇടുക്കിയുടെ മഞ്ഞ് നുകരാന്‍ മൂന്നാറിലേക്ക് ഒരു ട്രിപ്പ് പോകാനുള്ള തയ്യാറെടുപ്പിലായിരിക്കും ഷാഹിദ കമാലെന്നാണ് ആദ്യ നോട്ടത്തില്‍ തോന്നിയതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.
Post Your Comments