Latest NewsNewsIndia

ജനസംഖ്യാവര്‍ധനവ് സമൂഹത്തില്‍ അസമത്വമുള്‍പ്പെടുള്ള പല ഗുരുതര പ്രശ്‌നങ്ങളും സൃഷ്ടിക്കും :യോഗി ആദിത്യനാഥ്

ജനസംഖ്യാനിയന്ത്രണം നടപ്പിലാക്കുന്നതാണ് സാമൂഹിക വികസനത്തിന്റെ ആദ്യഘട്ടം

ലക്നൗ : സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വമുള്‍പ്പെടെ പല ഗുരുതര പ്രശ്‌നങ്ങളുടേയും പ്രധാന കാരണം ജനസംഖ്യാവര്‍ധനവാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനസംഖ്യാവര്‍ധന മൂലമുണ്ടാകുന്ന പ്രതിസന്ധികളെ കുറിച്ച് സമൂഹത്തില്‍ ബോധവത്കരണം പ്രചരിപ്പിക്കണമെന്നും യോഗി ജനങ്ങളോട് ആവശ്യപ്പെട്ടു. ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ചായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ജനസംഖ്യ വര്‍ധിക്കുന്നത് സമൂഹത്തില്‍ അസമത്വമുള്‍പ്പെടുള്ള പലവിധ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ജനസംഖ്യാനിയന്ത്രണം നടപ്പിലാക്കുന്നതാണ് സാമൂഹിക വികസനത്തിന്റെ ആദ്യഘട്ടം. ജനസംഖ്യ വര്‍ധിക്കുന്നത് മൂലമുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങളെ കുറിച്ച് വ്യക്തിപരമായും സാമൂഹികമായും ബോധവത്കരിക്കുമെന്ന് ഈ ജനസംഖ്യാദിനത്തില്‍ നാമോരുത്തരും പ്രതിജഞ ചെയ്യേണ്ടതാണ്’- യോഗി പറഞ്ഞു.

Read Also  :  എന്നെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിൽ ദ്വീപിലെ ജനം കോവിഡിനെ വകവയ്ക്കാതെ സമരവുമായി പുറത്തിറങ്ങുമായിരുന്നു: ഐഷ സുൽത്താന

സംസ്ഥാനത്ത് ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി രണ്ടിലധികം കുട്ടികളുള്ള ദമ്പതിമാര്‍ക്ക് സര്‍ക്കാരാനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടാകില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന യുപി ജനസംഖ്യാ ബില്‍ 2021 ന്റെ ആദ്യ കരട് രൂപം സംസ്ഥാന നിയമകമ്മീഷന്‍ ശനിയാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. രണ്ടിലധികം കുട്ടികള്‍ പാടില്ലെന്ന് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നില്ലെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ആദിത്യ മിത്തല്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button