MollywoodLatest NewsKeralaNewsEntertainment

പ്രശസ്തസംഗീത സംവിധായകൻ മുരളി സിത്താര അന്തരിച്ചു

സിതാര ഓര്‍ക്കസ്ട്രയില്‍ പ്രവര്‍ത്തിച്ചത്തിലൂടെയാണ് മുരളി സിതാര എന്ന പേര് ലഭിക്കുന്നത്.

പ്രശസ്തസംഗീത സംവിധായകനും ആകാശവാണിയിലെ സീനിയർ മ്യൂസിക്ക് കമ്പോസറും ആയിരുന്ന ശ്രീ മുരളി സിത്താര അന്തരിച്ചു. 24 വർഷത്തോളം ആകാശവാണിയിൽ കമ്പോസറായിരുന്നു മുരളി സിത്താര.

മ്യൂസിക് കംപോസിംഗിനുള്ള ആകാശവാണിയുടെ എ ടോപ്പ് ഗ്രേഡ് ലഭിച്ച സംഗീതസംവിധായകന്‍ കൂടിയായ മുരളി സിതാരയുടെ പിതാവ് മൃദംഗവിദ്വാന്‍ ചെങ്ങന്നൂര്‍ വേലപ്പനാശാനാണ്.

read also: ‘വണ്ടിപ്പെരിയാറിലേക്ക്’ ചിരിച്ചുകൊണ്ട് ഷാഹിദ കമാലിന്റെ സെല്‍ഫി: വിമര്‍ശനം, പോസ്റ്റ് മുക്കി

വളരെ ദരിദ്രമായ ജീവിത ചുറ്റുപാടില്‍ നിന്നാണ് സംഗീതം പഠിച്ച് പ്രൊഫഷണല്‍ സംഗീതലോകത്തത്തെുന്നത്. യേശുദാസിന്റെ തിരുവനന്തപുരത്തെ ‘തരംഗനിസരി’ സംഗീതസ്കൂളില്‍ നിന്നാണ് കര്‍ണാടകസംഗീതവും വെസ്റ്റേണ്‍ വയലിനും പഠിച്ചത്. ഗാനമേളകളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം സിതാര ഓര്‍ക്കസ്ട്രയില്‍ പ്രവര്‍ത്തിച്ചത്തിലൂടെയാണ് മുരളി സിതാര എന്ന പേര് ലഭിക്കുന്നത്.

shortlink

Post Your Comments


Back to top button