Latest NewsNewsIndiaCrime

വീട്ടില്‍ കയറി മഴു കൊണ്ട് ആക്രമിച്ചു, 28 വര്‍ഷം നീണ്ട പകയ്ക്ക് പിന്നിൽ ജാതി മാറി വിവാഹം കഴിച്ചത്

ഇതിന്റെ പേരില്‍ വരന്റെ ബന്ധുക്കള്‍ക്ക് ഇവരോട് പകയുണ്ടായിരുന്നു

ബംഗളൂരു: ജാതി മാറി വിവാഹം കഴിച്ച ദമ്പതികള്‍ക്ക് നേരെ അതിക്രമം. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബന്ധുക്കൾ തങ്ങളുടെ പക തീർത്തത്. കര്‍ണാടകയില്‍ ബം​ഗളൂരുവിന് സമീപം റോണ്‍ താലൂക്കിലാണ് സംഭവം.

പട്ടിക വര്‍ഗ വിഭാഗമായ വാത്മീകി വിഭാഗത്തില്‍പ്പെട്ട യുവതിയെ 28 വര്‍ഷങ്ങള്‍ക്കു മുമ്ബാണ് മേല്‍ ജാതിക്കാരനായ യുവാവ് വിവാഹം ചെയ്തത്. ഇതിന്റെ പേരില്‍ വരന്റെ ബന്ധുക്കള്‍ക്ക് ഇവരോട് പകയുണ്ടായിരുന്നു. ഇക്കാരണത്താലാണ് വീട്ടിലെത്തി ഇരുവരേയും ആക്രമിച്ചത്. ബന്ധുക്കൾക്കെതിരെ പരാതി നൽകിയിരിക്കുകയാണ് കുടുംബം.

read also: ഭാരം കുറയ്ക്കാൻ ഒരു ഹെൽത്തി സാലഡ്: മുളപ്പിച്ച ചെറുപയറിലെ പോഷകഗുണങ്ങൾ നഷ്ടപ്പെടാതെ എങ്ങനെ പാകം ചെയ്യാം

വ്യാഴാഴ്ച വൈകീട്ട് ദമ്ബതികളുടെ വീട്ടിലെത്തിയ പ്രതികള്‍ പ്രശ്‌നമുണ്ടാക്കുകയും ഇരുവരേയും ആക്രമിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച അയല്‍ക്കാരിയേയും പ്രതികള്‍ ആക്രമിച്ചു. മഴു കൊണ്ടാണ് ദമ്ബതികളെ പ്രതികള്‍ ആക്രമിച്ചത്.

shortlink

Related Articles

Post Your Comments


Back to top button