തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ടും പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. ഇന്ന് 12 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.
Read Also : ത്യശ്ശൂരിൽ കാണാതായ സുഹൃത്തുക്കളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
മലയോര മേഖലകളില്‍ മഴ കനത്തേയ്ക്കും. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. അടിയന്തരഘട്ടത്തില്‍ മുന്‍കരുതലെടുക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വെള്ളക്കെട്ട്, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ക്യാംപുകള്‍ തുറക്കണം. ആവശ്യമെങ്കില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കണം. മലയോര മേഖലയില്‍ രാത്രയാത്ര നിരോധിക്കണമെന്നും നിര്‍ദേശമുണ്ട്.
അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്തിപ്രാപിച്ചതോടെയാണ്, മന്ദഗതിയിലായിരുന്ന കാലവര്‍ഷം ശക്തമായത്. അതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തോട് ചേര്‍ന്ന് ഇന്ന് ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Post Your Comments