ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കശ്മീര്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ മൂന്ന് ഭീകരരെ വധിച്ചു. അനന്ത്‌നാഗിലെ റാണിപോരയിലാണ് ഏറ്റുമുട്ടലുണ്ടായത്.
ജമ്മു കശ്മീര്‍ പോലീസും സൈന്യവും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. സൈന്യം വധിച്ച ഭീകരര്‍ പാക് ഭീകര സംഘടനയായ ലഷ്‌കറുമായി ബന്ധപ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു. കീഴടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും ഭീകരര്‍ കൂട്ടാക്കാതിരുന്നതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. അടുത്തിടെ പുല്‍വാമയില്‍ നടന്ന ഏറ്റമുട്ടലില്‍ പാക് ഭീകരനായ റെഹാന്‍ ഉള്‍പ്പെടെ 5 ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചിരുന്നു.
Post Your Comments