![](/wp-content/uploads/2021/07/untitled-24-2.jpg)
തിരുവനന്തപുരം: 2026 ൽ നടക്കുന്ന കേരള നിയമ സഭാ തെരഞ്ഞെടുപ്പിലും കേരളത്തിൽ അധികാരം നിലനിർത്താൻ കർമ്മ പരിപാടികളുമായി സി.പി.ഐ.എം തയ്യാറെടുക്കുന്നു. സംസ്ഥാന സമിതി യോഗത്തിൽ ഇത് സംബന്ധിച്ച് ചർച്ച നടന്നതായാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ വാർത്ത. മറ്റൊന്ന് കേരളത്തെ ലക്ഷ്യം വെച്ച് ആർ.എസ്.എസും പടയൊരുക്കം തുടങ്ങിയെന്ന വാർത്തയാണ്. കേരളത്തിൽ ദേശീയതാ പ്രചരണം ശക്തമാക്കാൻ ആർ.എസ്.എസ് ഒരുങ്ങി കഴിഞ്ഞു. മധ്യ പ്രദേശിലെ ചിത്ര ഗൂഡിൽ നടന്ന ഉന്നതതല യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തതായാണ് റിപ്പോർട്ടുകൾ.
സംഘപരിവാർ വളർച്ചക്കായി കേരളത്തിലേക്ക് ഒരു വഴി വെട്ടാനാണ് ആർ.എസ്.എസ് നീക്കം. കേരളം , ബംഗാൾ , പഞ്ചാബ് , രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളെയാണ് ബൃഹത് പദ്ധതികളുമായി ആർ.എസ്.എസ് നോട്ടമിടുന്നത്. കേരളത്തിൽ അടിത്തറ ഉണ്ടാക്കാൻ വടക്കേ ഇന്ത്യൻ മാതൃക കൊണ്ട് കഴിയില്ലെന്ന് സംസ്ഥാന ആർ.എസ്.എസ് നേതൃത്വം മുമ്പ് തന്നെ വിലയിരുത്തിയിരുന്നു. ക്രിസ്ത്യൻ , മുസ്ലീം ന്യൂനപക്ഷങ്ങളിലേക്ക് എൽ.ഡി എഫ് അടുത്തതും ഇതോടെ കോൺഗ്രസ് കേരളത്തിൽ അപ്രസക്തമായെന്നും ഇവിടെയാണ് ബി.ജെ.പി ശ്രദ്ധിക്കേണ്ടതെന്നും സംസ്ഥാന നേതൃത്വം മുന്നോട്ട് വെയ്ക്കുന്നു.
അങ്ങനെയെങ്കിൽ വരാനിരിക്കുന്നത് ആർ.എസ്.എസിൻ്റെ ശക്തമായ മുന്നേറ്റവും അതിനെ ചെറുത്ത് നിൽക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന ശ്രമങ്ങളുമായിരിക്കും. ക്രമേണ ക്രമേണ ബി.ജെ.പിയും മറുഭാഗത്ത് സി.പി.എമ്മും ശക്തി പ്രാപിക്കുമെന്ന് ഉറപ്പ്. രണ്ട് പ്രബല ചേരികൾ രൂപപ്പെടുമ്പോൾ കേരളത്തിൽ കോൺഗ്രസിൻ്റെ ശക്തി കുറയുമെന്ന് വ്യക്തം.
Post Your Comments