ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. കൊവിഡ്19 രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ ജനങ്ങള്‍ പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ആവശ്യപ്പെട്ടു.
കേരളം, ഗോവ, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ടിപിആര്‍ 10ന് മുകളിലാണെന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കൂടുതലായുള്ള സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും യോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിനോദഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ പ്രത്യേക കരുതല്‍ എടുക്കണമെന്നും യോഗത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
മാസ്ക് ധരിക്കല്‍, അകലം പാലിക്കല്‍, പൊതുസ്ഥലങ്ങളില്‍ തുപ്പാതിരിക്കല്‍, വീട്ടില്‍നിന്നു ജോലി ചെയ്യുക (വര്‍ക്ക് ഫ്രം ഹോം), ജോലിയുടെയും ബിസിനസിന്റെയും സമയം ക്രമീകരിക്കല്‍, ശുചിത്വം പാലിക്കുക തുടങ്ങിയ കാര്യങ്ങളാണു കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങളിലുള്ളത്. പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോ ലഘൂകരിക്കുന്നതിനോ ഉള്ള തീരുമാനം കോവിഡ് സാഹചര്യം വിലയിരുത്തി മാത്രമാകണം. ഇളവുകള്‍ നടപ്പിലാക്കുന്നതില്‍ ഏകീകൃത സ്വഭാവം വേണമെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.
Post Your Comments