Latest NewsNewsIndia

വെബ്‌സൈറ്റിലെ പിഴവ് കണ്ടുപിടിക്കാമോ?: പാരിതോഷികം ഉറപ്പെന്ന് സൊമാറ്റോ, തുക കേട്ടാല്‍ ഞെട്ടും

ന്യൂഡല്‍ഹി: പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ വെബ്‌സൈറ്റിലെ പിഴവുകള്‍ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഹാക്കര്‍മാരുടെയും കമ്പ്യൂട്ടര്‍ സുരക്ഷാ ഗവേഷകരുടെയും സഹായം തേടിയിരിക്കുകയാണ് സൊമാറ്റോ. പിഴവ് കണ്ടെത്തുന്നവര്‍ക്ക് കമ്പനി വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: ‘ആയുര്‍വേദത്തെ ജനപ്രിയമാക്കി’- ആയുര്‍വേദ ആചാര്യന്‍ പികെ വാര്യരെ അനുസ്മരിച്ച്‌ പ്രധാനമന്ത്രി

ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമായാണ് കമ്പനി വെബ്‌സൈറ്റിലെയും ആപ്പിലെയും തകരാറുകള്‍ കണ്ടെത്തുന്നത്. സാധാരണ പിഴവുകളേക്കാള്‍ ഉപരിയായി വലിയ തകരാറുകള്‍ കണ്ടെത്തുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപയുടെ പാരിതോഷികമാണ് സൊമാറ്റോ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി കോമണ്‍ വള്‍ണറബിളിറ്റി സ്‌കോറിംഗ് സംവിധാനം(സിവിഎസ്എസ്) ഉപയോഗിച്ച് പിഴവുകളിലെ അപകട സാധ്യതയെ കമ്പനി നാലായി തരംതിരിച്ചിട്ടുണ്ട്.

ലോ, മീഡിയം, ക്രിട്ടിക്കല്‍, ഹൈ എന്നിങ്ങനെയാണ് പിഴവുകളെ തരംതിരിച്ചിരിക്കുന്നത്. ഇവയില്‍ ക്രിട്ടിക്കല്‍ തകരാറ് കണ്ടെത്തിയാല്‍ 4000 ഡോളറാണ് പാരിതോഷികമായി ലഭിക്കുക. രണ്ട് ഘട്ട പരിശോധനക്ക് ശേഷമാണ് ബിഗ് ബൗണ്ടി പ്രോഗ്രാമില്‍ പങ്കെടുക്കാനാകുക. സൊമാറ്റോയ്ക്ക് പുറമെ ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള ഭീമന്‍മാരും സമാനമായ രീതിയില്‍ തങ്ങളുടെ പിഴവുകള്‍ കണ്ടെത്താനായി ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ നടത്താറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button