Latest NewsKeralaNattuvarthaNews

വണ്ടിപ്പെരിയാർ കൊലപാതകം: രാഷ്ട്രീയ മുതലെടുപ്പുകൾക്കെതിരെ അഭ്യർത്ഥനയുമായി പെൺകുട്ടിയുടെ അച്ഛൻ

പോലീസ് ഇടപെടൽ കൊണ്ടു മാത്രമാണ് മകളുടെ മരണത്തിലെ സത്യം പുറത്തറിഞ്ഞത്

ഇടുക്കി: വണ്ടിപ്പെരിയാരിൽ ആറുവയസ്സുകാരി പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് അഭ്യർത്ഥനയുമായി പെൺകുട്ടിയുടെ അച്ഛൻ. രാഷ്ട്രീയ വിവാദങ്ങൾ കേസിൽ നിന്ന് ശ്രദ്ധ തിരിക്കുമെന്ന് ആശങ്കയുണ്ടെന്നും കുറ്റവാളിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താൻ എല്ലാവരും സഹായിക്കണമെന്നും കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു.

സംഭവത്തിൽ യൂത്ത് ഇടത്-വലത് യുവജന സംഘടനകളുടെ രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങൾ തുടരുന്നതിനിടെയാണ് പെൺകുട്ടിയെ അച്ഛൻ പ്രതികരണവുമായി എത്തിയത്. മകൾക്കുണ്ടായ ദുരന്തത്തിൽ കുടുംബം തക‍ർന്നിരിക്കുകയാണെന്നും കുടുംബത്തെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് എത്രയും പെട്ടെന്ന് വിചാരണ പൂ‍ർത്തിയാക്കി പ്രതിക്ക് ശിക്ഷ ഉറപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും, കുറ്റവാളിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ സർക്കാർ എല്ലാ സഹായവും വാഗ്ദാനം ചെയ്‌തെന്നും കുട്ടിയുടെ അച്ഛൻ വ്യക്തമാക്കി. ഷാൾ കഴുത്തിൽ കുരുങ്ങി മകൾ മരിച്ചെന്ന് മാത്രമാണ് തങ്ങൾ കരുതിയിരുന്നതെന്നും പോലീസ് ഇടപെടൽ കൊണ്ടു മാത്രമാണ് മകളുടെ മരണത്തിലെ സത്യം പുറത്തറിഞ്ഞതെന്നും പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button