Latest NewsNewsIndia

ഇന്ധനവില വർധനവിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ കാളവണ്ടി തകർന്നു: കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും പരിക്ക്

മുംബൈ: ഇന്ധന വിലവർധനവിനെതിരായ പ്രതിഷേധത്തിനിടെ കാളവണ്ടി തകർന്ന് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു. മുംബൈയിലാണ് സംഭവം. ശനിയാഴ്ച ഉച്ചയോടെയാണ് കാളവണ്ടി തകർന്നു വീണ് അപകടം ഉണ്ടായത്.

Read Also: കേരളത്തിൽ വാക്‌സിന്‍ ഡിവൈഎഫ്‌ഐക്കാര്‍ക്ക് കിട്ടിയിട്ടും മുതിര്‍ന്നവര്‍ക്ക് ലഭിക്കാത്ത അവസ്ഥ: കെ.സുരേന്ദ്രൻ

ഇന്ധന വിലവർധനവിൽ കേന്ദ്ര സർക്കാരിനെതിരെ കാളവണ്ടിയിൽ കയറി നിന്ന് പ്രതിഷേധിക്കുകയായിരുന്നു കോൺഗ്രസ് നേതാക്കളും പ്രവർത്തകരും. ഇതിനിടെയായിരുന്നു അപകടം ഉണ്ടായത്. പ്ലക്കാർഡുകളും ഗ്യാസ് സിലിണ്ടറും അടക്കമുള്ള വസ്തുക്കളുമായി കാളവണ്ടിയിൽ കയറിനിന്നായിരുന്നു കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. നേതാക്കളും പ്രവർത്തകരും അടക്കം ഇരുപതോളം പേർ കയറിയതോടെയാണ് കാളവണ്ടി തകർന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Read Also: ഭൂരിഭാഗം പ്രദേശങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്നു: മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button