Latest NewsKeralaNews

ചേവായൂര്‍ പീഡനക്കേസ്: ദിവസങ്ങള്‍ പിന്നിട്ടിട്ടും രണ്ടാം പ്രതിയെ കണ്ടെത്താനാകാതെ പോലീസ്

കോഴിക്കോട്: ചേവായൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ രണ്ടാം പ്രതിയെ കണ്ടെത്താനാകാതെ പോലീസ്. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും രണ്ടാം പ്രതിയായ ഇന്ത്യേഷിനെ കണ്ടെത്താനായുള്ള അന്വേഷണം തുടരുകയാണ്. ഇതിന്റെ ഭാഗമായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

Also Read: യോഗിയുടെ ഭരണകാലത്ത് എൻകൗണ്ടറിൽ കൊല്ലപ്പെട്ടത് 114 കൊടും ക്രിമിനലുകൾ: അവസാനം കൊല്ലപ്പെട്ടത് കാലിയ  

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ സ്‌കൂട്ടറില്‍ കയറ്റികൊണ്ടുപോയി ബസില്‍ വെച്ച് കൂട്ടു പ്രതികളോടൊപ്പം ബലാത്സംഗം ചെയ്‌തെന്നാണ് ലുക്കൗട്ട് നോട്ടീസില്‍ പറയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തു നിന്ന് മുണ്ടിക്കല്‍ താഴത്തെ ബസ് ഷെഡിലേക്ക് യുവതിയെ കൊണ്ടുപോയ അതേ സ്‌കൂട്ടറില്‍ ഇന്ത്യേഷ് ജില്ല വിട്ടതായാണ് സൂചന. KL 57 B 9587 നമ്പറിലുള്ള സ്‌കൂട്ടര്‍ ഇന്ത്യേഷിന്റെ പേരിലുള്ളതാണ്.

വീട്ടിലും പ്രതി പോകാനിടയുള്ള മറ്റ് സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. നിലവില്‍ ഇയാള്‍ വയനാട്ടില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് വിവരം. കേസില്‍ കുന്ദമംഗലം സ്വദേശിയായ ഗോപീഷ്, മുഹമ്മദ് ഷമീര്‍ എന്നിവര്‍ അടുത്തിടെ അറസ്റ്റിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button