KeralaLatest NewsNews

ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തവർക്കെതിരെ നടപടി ഉണ്ടാകുമോ: ചോദ്യത്തിന് എ വിജയരാഘവൻ നൽകുന്ന മറുപടി ഇങ്ങനെ

തിരുവനന്തപുരം: ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത എംഎൽഎമാർക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മൂന്ന് എംഎൽഎമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിൽ മതിയായ പാർട്ടി വിദ്യാഭ്യാസം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി അംഗങ്ങളിൽ യുക്തിബോധവും ശാസ്ത്ര ബോധവും വളർത്തുന്നതിനായാണ് പാർട്ടി വിദ്യാഭ്യാസം നൽകുന്നത്. പാർട്ടി വിദ്യാഭ്യാസ പരിപാടികൾ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ഗ​ര്‍​ഭി​ണി​ക​ള്‍ നിർബന്ധമായും വാ​ക്‌​സി​നെ​ടു​ക്ക​ണ​മെ​ന്ന് വ്യക്തമാക്കി മു​ഖ്യ​മ​ന്ത്രി: കാരണം ഇത്

പാർട്ടിയിൽ ചേർന്നവർ ഉടൻ പാർട്ടി ബോധത്തിലേക്ക് എത്തണമെന്നില്ല. പാർട്ടി വിദ്യാഭ്യാസത്തിലൂടെയാണ് അത് നേടിയെടുക്കുകയെന്നും അദ്ദേഹം വിശദമാക്കി. ‘സംസ്ഥാന കമ്മിറ്റി മുതൽ പ്രാദേശിക കമ്മിറ്റി വരെയുള്ള അംഗങ്ങൾക്ക് വിദ്യാഭ്യാസം നൽകും. കമ്മ്യൂണിസ്റ്റുകാരന് ശാസ്ത്രയുക്തി ബോധമുണ്ടാകുന്നത് പ്രധാനമാണ്. അതുകൊണ്ടാണ് പാർട്ടി വിദ്യാഭ്യാസത്തിന് പ്രധാന്യം നൽകുന്നതെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു. ആന്റണി ജോൺ, വീണ ജോർജ്, ദലീമ തുടങ്ങിയവരാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രി വീണാ ജോർജ് മന്ത്രിസ്ഥാനമേറ്റെടുത്തപ്പോഴും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. 2006 ൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞയെടുത്ത എംഎൽഎമാരെ സിപിഎം ശാസിച്ചിരുന്നു.

Read Also: മാനസിക വെല്ലുവിളി നേരിടുന്ന യുവതി ആശുപത്രിയിൽ പീഡനത്തിന് ഇരയായി: പരാതിയുമായി കുടുംബം

shortlink

Related Articles

Post Your Comments

Related Articles


Back to top button