ഭോപ്പാൽ : കോവിഡ് ബാധിതരുടെ ചിതാഭസ്മം ഉപയോഗിച്ച് പാര്‍ക്ക് നിർമ്മിക്കാനൊരുങ്ങി ഭോപ്പാലിലെ ശ്മശാനം. ഇവിടെ സംസ്ക്കരിച്ച കോവിഡ് ബാധിതരുടെ ചിതാഭസ്മം ഉപയോഗിച്ച് പാര്‍ക്ക് വികസിപ്പിക്കാനാണ് ഭദ്ഭാദ വിശ്രം ഘട്ട് അധികൃതരുടെ തീരുമാനം. ഏകദേശം 12,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് ഈ പാര്‍ക്ക് നിര്‍മ്മിക്കുക. പാര്‍ക്കില്‍ 3500-4000 ചെടികള്‍ നടുകയാണ് ലക്ഷ്യം.
Rad Also : സിക്ക വൈറസ് : മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
ഭോപ്പാലിലെ വിവിധ ആശുപത്രികളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രോഗികള്‍ ചികിത്സയ്ക്കായി എത്തി. ഈ സമയത്ത് കോവിഡ് ബാധിച്ച് ധാരാളം രോഗികള്‍ മരിച്ചിരുന്നു. നിരവധി ആളുകളെ വിശ്രം ഘട്ടില്‍ സംസ്ക്കരിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി വലിയ അളവില്‍ ചാരം ശ്മശാനത്തില്‍ അവശേഷിച്ചിട്ടുണ്ട്.
പരിസ്ഥിതി പ്രശ്നങ്ങള്‍ നിലനില്‍ക്കെ അവ നദികളില്‍ ഒഴുക്കുന്നത് ഉചിതമല്ല. അതുകൊണ്ട് തന്നെ ചിതാഭസ്മം വളമായി ഉപയോഗിച്ചു കൊണ്ട് മരിച്ചവരുടെ സ്മരണയ്ക്കായി ഒരു പാര്‍ക്ക് നിര്‍മ്മിക്കാനാണ് മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
Post Your Comments