തിരുവനന്തപുരം : സഹകരണ വകുപ്പ് രൂപീകരിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് കെ പി സി സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ. സഹകാരികളുടെ ദീർഘ കാല ആവശ്യമാണ് കേന്ദ്രം പൂർത്തീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സർക്കാർ എടുത്ത നല്ല തീരുമാനങ്ങളിലൊന്നാണ് സഹകരണ വകുപ്പ് രൂപീകരണം. ഇതിനെതിരേ സർവകക്ഷി യോഗം വിളിച്ചാൽ സിപിഎമ്മിന്റെ മുഖം വിക്യതമാകുമെന്നും ശൂരനാട് രാജശേഖരൻ പറഞ്ഞു. നേരത്തെ വകുപ്പ് രൂപീകരിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനത്തെ പിന്തുണച്ച് ശൂരനാട് രാജശേഖരൻ രംഗത്തെത്തിയിരിക്കുന്നത്.
Read Also : ടാറ്റാ പവർ കേരളത്തിലേക്കും: പുരപ്പുറ സൗരോർജ്ജ കരാർ ടാറ്റ പവറിന് നൽകി കെഎസ്ഇബി
കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും സഹകരണ മേഖലയെ കൈപ്പിടിയിലൊതുക്കാനുള്ള സംഘപരിവാറിന്റെ ഗൂഢാലോചനയാണ് പുതിയ വകുപ്പ് രൂപീകരണം എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം.
Post Your Comments