തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള 196 പ്രദേശങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടി.പി.ആര്‍ 5ന് താഴെയുള്ള 86 പ്രദേശങ്ങളുണ്ട്. 382 ഇടങ്ങളില്‍ ടി.പി.ആര്‍ 5നും 10നും ഇടയിലാണ്. ടി.പി.ആര്‍ 10നും 15നും ഇടയില്‍ 370 പ്രദേശങ്ങളാണുള്ളത്.
ഡെല്‍റ്റ വൈറസ് വകഭേദമാണ് രണ്ടാം തരംഗത്തില്‍ കേരളത്തിലെത്തിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടുതല്‍ ജനസാന്ദ്രതയുള്ളതിനാല്‍ ഡെല്‍റ്റ വൈറസ് വ്യാപിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമ-നഗരങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് തുടര്‍ച്ചയായി നിലനില്‍ക്കുന്നതിനാല്‍ രോഗം അതിവേഗം സംസ്ഥാനമൊട്ടാകെ പടര്‍ന്നുപിടിക്കാന്‍ കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഗം വന്ന് ഭേദമായവരിലും വാക്‌സിനേഷന്‍ എടുത്തവരിലുമുള്ള രോഗപ്രതിരോധത്തെ ഡെല്‍റ്റ വൈറസ് പരിമിതമായി മറികടക്കുന്നതിനാല്‍ രോഗം ഭേദമായവര്‍ക്ക് ഇന്‍ഫെക്ഷന്‍ വരാനിടയായെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോസിറ്റീവാകുന്നവരില്‍ പലരും ഈ വിഭാഗത്തിലുള്ളവരാണെങ്കിലും ഇവര്‍ക്ക് ഗുരുതരമായ രോഗസാധ്യതയും മരണസാധ്യതയും ഇല്ലെന്നത് ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments