ഹരിയാന : കോവിഡ് കേസുകൾ കുറഞ്ഞതോടെ സ്കൂളുകൾ തുറക്കാനൊരുങ്ങി ഹരിയാന സർക്കാർ. ജൂലൈ 16 മുതല്‍ സ്കൂളുകള്‍ തുറക്കാനാണ് തീരുമാനം. കുട്ടികള്‍ സ്കൂളില്‍ എത്തുമ്പോൾ മാതാപിതാക്കളുടെ സമ്മതപത്രവും ഹാജരാക്കണം.
ഒന്‍പത് മുതല്‍ 12 ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ജൂലൈ 16 മുതലും ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ജൂലൈ 23 മുതലും ക്ലാസ് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
അതേസമയം സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെങ്കിലും ഓണ്‍ലൈന്‍ ക്ലാസ് നിര്‍ത്തലാക്കില്ല. പഠനം ഓണ്‍ലൈനായി മതിയെന്ന് ആവശ്യപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് അങ്ങനെ തന്നെ തുടരാമെന്നും സര്‍ക്കാര്‍ അറിയിച്ചു.
Post Your Comments