ബ്രസീലിയ: കോപ അമേരിക്ക ഫുട്ബോളിലെ സ്വപ്ന ഫൈനൽ പോരാട്ടത്തിൽ നാളെ അർജന്റീനയും ബ്രസീലും നേർക്കുനേർ ഏറ്റുമുട്ടും. മാരക്കാന സ്റ്റേഡിയത്തിൽ നാളെ രാവിലെ 5.30നാണ് സ്വപ്ന ഫൈനൽ. കിരീടം നിലനിർത്താൻ ബ്രസീൽ ഇറങ്ങുമ്പോൾ 1993ന് ശേഷം ആദ്യ കിരീടം നേടുകയാണ് അർജന്റീനയുടെ ലക്ഷ്യം.
ലയണൽ സ്‌കലോണിയെന്ന പരിശീലകന് കീഴിൽ മികച്ച പോരാട്ട വീര്യമാണ് അർജന്റീന പുറത്തെടുത്തത്. ഗോളടിച്ചും ഗോളടിപ്പിച്ചും ലയണൽ മെസ്സി പുറത്തെടുത്തത് ആരാധകരെ ത്രസിപ്പിക്കുന്ന പ്രകടനമാണ്. തങ്ങളുടെ വല കാക്കാൻ വിശ്വസ്തനായ ഗോൾ കീപ്പർ എമി മാർട്ടിനെസ് ഉണ്ടെന്ന കരുത്തിൽ സൂപ്പർതാരം ലയണൽ മെസ്സിയും ലൗട്ടാരോ മാർട്ടിനെസും പാപ്പു ഗോമസും നിക്കോളാസ് ഗോൺസാലസുമെല്ലാം മിന്നും പ്രകടനം കാഴ്ച വെക്കുമെന്ന് ഉറപ്പാണ്.
Read Also:- ടി20 ലോകകപ്പ് കോഹ്‌ലിയുടെ ക്യാപ്റ്റൻസി കരിയറിൽ ഏറെ നിർണായകം: കപ്പില്ലെങ്കിൽ സ്ഥാനം തെറിക്കും
ലയണൽ സ്‌കലോണി ടീമിൽ ചില മാറ്റങ്ങളോടെയാകും അർജന്റീന ടീമിനെ ഇറക്കുക . മധ്യനിര താരം ഏയ്ഞ്ചൽ ഡി മരിയയെ ആദ്യ ഇലവനിൽ ഇറക്കാനാണ് സാധ്യത. ബ്രസീലിലെ മാരക്കാന സ്റ്റേഡിയം കിരീടപ്പോരാട്ടത്തിനായി തയ്യാറായിക്കഴിഞ്ഞു. നീണ്ട 14 വർഷങ്ങൾക്കിപ്പുറം ലോകം കാത്തിരുന്ന പോരാട്ടത്തിനായാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്. മാരക്കാനയിൽ അർജന്റീന ബ്രസീൽ പോരാട്ടം.
Post Your Comments