
എറണാകുളം: കോതമംഗലത്ത് പശുക്കളുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച് ക്രൂരത. ചുള്ളിക്കണ്ടത്ത് ആണ് സംഭവം. ആസിഡ് വീണ് പശുക്കളുടെ ദേഹത്തെ തൊലി പൊളിഞ്ഞ നിലയിലാണ്. മേയാന്‍ വിട്ട നാല് പശുക്കള്‍ക്കു നേരയാണ് ക്രൂരത നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട പ്രദേശവാസികളായ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി.
കഴിഞ്ഞ ഒരു വര്‍ഷമായി പശുക്കള്‍ക്ക നേരെ അക്രമം നടക്കുന്നതായി പ്രദേശവാസികള്‍ ആരോപിക്കുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി
Post Your Comments