KeralaNattuvarthaLatest NewsIndiaNews

ജനസംഖ്യ നിയന്ത്രണത്തിന്​ നിയമ നിർമാണം നടപ്പാക്കാനൊരുങ്ങി ഉത്തർപ്രദേശ്​ സർക്കാർ: കരട് ബിൽ പ്രസിദ്ധീകരിച്ചു

ഒരു കുട്ടി മാത്രമുള്ള കുടുംബങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും

ലക്നൗ: ജനസംഖ്യ നിയന്ത്രണത്തിന് കർശന​ നിയമ നിർമാണം നടപ്പാക്കാനൊരുങ്ങി ഉത്തർപ്രദേശ്​ സർക്കാർ. രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങളെ സർക്കാർ ആനുകൂല്യങ്ങളിൽ നിന്നും സർക്കാർ ജോലി ലഭിക്കുന്നതിൽ നിന്നും വിലക്കാൻ വ്യവസ്ഥയുള്ള കരട് ബിൽ പ്രസിദ്ധീകരിച്ചു. രണ്ടിലധികം കുട്ടികളുള്ളവർക്ക്​ ആനുകൂല്യങ്ങൾ നിഷേധിച്ചും ജനസംഖ്യ നിയന്ത്രണ ചട്ടങ്ങൾ പാലിക്കുന്നവർക്ക്​ പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുമാണ്​ ജനസംഖ്യ ബിൽ തയ്യാറാക്കിയിരിക്കുന്നത്.

രണ്ടിലധികം കുട്ടികൾ ഉള്ളവർക്ക് സർക്കാർ ജോലിയ്ക്ക് അപേക്ഷ നൽകുന്നതിൽ നിന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്താനാണ് സർക്കാർ തീരുമാനം. അതേസമയം, രണ്ട് കുട്ടികൾ മാത്രമുള്ള കുടുംബങ്ങൾക്ക് നിരവധി ആനുകൂല്യങ്ങൾ നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ആരോഗ്യ വ്യവസായ മേഖലകളില്‍ കേരളം വലിയ മുന്നേറ്റമുണ്ടാക്കി: വിജയരാഘവന്‍

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക്​ സർക്കാർ സബ്​സിഡിയോ ക്ഷേമപദ്ധതി ആനുകൂല്യങ്ങളോ ലഭിക്കില്ലെന്നും സർക്കാർ ജോലിയിൽ പ്രവേശിച്ചവർക്ക്​ സ്ഥാനകയറ്റം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും യു.പി ലോ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്​ എ.എൻ മിത്തൽ വ്യക്തമാക്കി. കുടുംബത്തിന്‍റെ റേഷൻ കാർഡിൽ നാലംഗങ്ങളെ മാത്രമേ ഉൾപ്പെടുത്തുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, നിയമം പാലിക്കുന്ന കുടുംബങ്ങൾക്ക് സർക്കാർ ധനസഹായാവും ഭൂമി വാങ്ങുന്നതിന് സബ്‌സിഡിയും നൽകും. രണ്ട് കുട്ടികൾ മാത്രമുള്ള സർക്കാർ ജീവനക്കാരുടെ പിഎഫ് ഉൾപ്പെടെ വർധിപ്പിക്കുമെന്നും ഒരു കുട്ടി മാത്രമുള്ള കുടുംബങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും സർക്കാർ അറിയിച്ചു. ഒറ്റ കുട്ടിക്ക്​ 20 വയസുവരെ സൗജന്യ ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും നൽകുമെന്നും സർക്കാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button