വാഷിങ്ടണ്‍ : ഇങ്ങനെയാണെങ്കില്‍ രാജ്യങ്ങളെ നാമാവശേഷമാക്കുന്ന ലോകാവസാനത്തിന് ഇനി അധിക നാളുകള്‍ ഉണ്ടാകില്ലെന്ന മുന്നറിയിപ്പ് നല്കി യു.എസ്. റഷ്യ- ചൈന രാജ്യങ്ങള്‍ ആണവായുധ ശേഖരങ്ങള്‍ വിപുലപ്പെടുത്തുന്ന സാഹചര്യത്തിലാണ് അമേരിക്ക ഈ മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി ഇരു രാജ്യങ്ങളും രഹസ്യമായി ആണവശക്തി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അമേരിക്ക കുറ്റപ്പെടുത്തുന്നു.
Read Also : കേന്ദ്രസഹകരണ മന്ത്രാലയത്തിന്റെ ചുമതല അമിത് ഷായ്ക്കു നല്‍കിയത് സിപിഎമ്മിനും കള്ളപ്പണക്കാര്‍ക്കും തിരിച്ചടി
ഇതിനുപുറമേ, അമേരിക്കയുടെ ഉള്‍ഭാഗങ്ങളില്‍ വരെ എത്താന്‍ കഴിവുള്ള മിസൈലുകള്‍ വികസിപ്പിക്കുന്ന നടപടികള്‍ ഉത്തര കൊറിയ ത്വരിതപ്പെടുത്തുന്നു. ഏകദേശം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ആണവായുധം നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ഇറാന് നേടിയെടുക്കുമെന്നും അമേരിക്ക വിലയിരുത്തുന്നു. റഷ്യ, ചൈന, ഉത്തര കൊറിയ, ഇറാന് എന്നീ നാലുരാജ്യങ്ങള്‍ ഒത്തുചേരുന്നത് വന്‍ ഭീഷണിയാണെന്നും യു.എസ് അറിയിച്ചു.
Post Your Comments