ന്യൂഡൽഹി : കോവിഡിനെതിരായ പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് 23,123 കോടിയുടെ അടിയന്തര പാക്കേജ് അനുവദിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. പുനസംഘടനയ്ക്ക് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
736 ജില്ലകളിൽ ശിശുരോഗ വിഭാഗങ്ങൾ, 20,000 ഐസിയു കിടക്കകൾ, പുതിയ മരുന്നുകളുടെ സ്റ്റോക്കുകൾ എന്നിവ ഉറപ്പാക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. 23,000 കോടിയിൽ 15,000 കോടി കേന്ദ്രം മുടക്കുമെന്നും 8000 കോടി സംസ്ഥാനങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി അടുത്ത 9 മാസത്തിനുള്ളിൽ നടപ്പിലാക്കും.
അതേസമയം, കർഷകർക്ക് ഒരു ലക്ഷം കോടി രൂപയുടെ സഹായം നൽകുമെന്ന് മന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി നീക്കിവച്ച ഒരു ലക്ഷം കോടി രൂപ കാർഷികോൽപന്നങ്ങളുടെ സംഭരണത്തിനായി വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments