തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സ്‌പെഷ്യല്‍ കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. നിലവില്‍ നല്‍കിവരുന്ന ഭക്ഷ്യക്കിറ്റിലെ ജുലൈ മാസത്തേയും ഓഗസ്റ്റിലേയും കിറ്റുകള്‍ ചേര്‍ത്താണ് ഓണത്തിന് സ്‌പെഷ്യല്‍ കിറ്റ് വിതരണം ചെയ്യുക. 84 ലക്ഷം റേഷന്‍ കാര്‍ഡ് ഉടുമകള്‍ക്ക് ആനുകൂല്യം ലഭിക്കും. ഇതിന് പുറമെ റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ അനുവദിക്കാനും തീരുമാനമായി.
40 ലേറെ റേഷന്‍ വ്യാപാരികളാണ് കോവിഡ് കാലത്ത് മരിച്ചത്. ജനങ്ങളുമായി നേരിട്ട് ഏറ്റവുമധികം ഇടപെടുന്ന ആളുകള്‍ എന്നത് കണക്കിലെടുത്താണ് റേഷന്‍ വ്യാപാരികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. തീരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരന്‍ ഹര്‍ഷാദിന്റെ കുടുംബത്തിന് സഹായധനം അനുവദിച്ചു.
20 ലക്ഷം രൂപ ഹര്‍ഷാദിന്റെ കുടുംബത്തിന് ധനസഹയമായി നല്‍കാനാണ് തീരുമാനം. ഇതില്‍ 10 ലക്ഷം രൂപ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് നല്‍കുക. ആശ്രിതയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. ഹര്‍ഷാദിന്റെ മക്കളുടെ വിദ്യാഭ്യാസ ചിലവും സര്‍ക്കാര്‍ വഹിക്കും. 18 വയസ്സ് വയസ്സുവരേയുള്ള ചിലവാണ് സര്‍ക്കാര്‍ വഹിക്കുക.
Post Your Comments