വീട്ടിലും നാട്ടിലും സുലഭമായി കിട്ടുന്ന ഒന്നാണ് പാഷന് ഫ്രൂട്ട്. കാഴ്ചയിലെ ഭംഗി പോലെ തന്നെ ഉള്ളിലും ധാരാളം ഗുണങ്ങളുളള ഫലമാണ് ഫാഷന്‍ ഫ്രൂട്ട് അഥവാ പാഷന് ഫ്രൂട്ട്. കാലാവസ്ഥാ ഭേദമില്ലാതെ തന്നെ ഭക്ഷ്യ യോഗ്യമാണ് പാഷന് ഫ്രൂട്ട്. പാഷന് ഫ്രൂട്ട് വെറുതെ കഴിക്കുന്നതിലും ഗുണമാണ് ഇവ ജ്യൂസാക്കി കുടിക്കുന്നത്. രണ്ട് നിറത്തിലുളള പാഷന് ഫ്രൂട്ടുണ്ട്. ചുവപ്പ, മഞ്ഞ നിറത്തിലുണ്ടെങ്കിലും മഞ്ഞയാണ് ജ്യൂട്ടുണ്ടാക്കാന്‍ കൂടുതലായി ഉപയോഗിക്കുന്നത്
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ പാഷന് ഫ്രൂട്ട്. വൈറ്റമിന്‍ സി ,പൊട്ടാസ്യം, കാല്‍സ്യം, അയണ്‍, ഫൈബര്‍ എന്നിവയും ഫോസ്ഫറസ്, നിയാസിന്, വൈറ്റമിന്‍ ബി 6 എന്നിവയും പാഷന് ഫ്രൂട്ടില്‍ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ പഴമാണ് പാഷന് ഫ്രൂട്ട്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും പാഷന് ഫ്രൂട്ട് ഗുണകരമാണ്.
പാഷന് ഫ്രൂട്ടില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും ആല്‍ഫ കരോട്ടീനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും , ഇരുമ്പ് സത്ത് അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കുകയും ചെയ്യുന്നു.
Post Your Comments