തിരുവനന്തപുരം: വണ്ടിപ്പെരിയാർ വിഷയത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ബാലാവകാശ കമ്മീഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും വനിത പൊലീസും തമ്മിൽ ഉണ്ടായ ഉന്തിലും തള്ളിലും സ്വകാര്യ വ്യക്തിയുടെ മതില് ഇടിഞ്ഞു വീണതായി പരാതി.
Read Also : പലചരക്ക് കടയിൽ സാധനങ്ങള്‍ വാങ്ങാനെത്തിയ മാധ്യമ പ്രവര്‍ത്തകനെ പൊലീസ് മർദിച്ചതായി പരാതി
പ്രവര്‍ത്തകരെ മാറ്റുന്നതിനായി ഒരു വശത്തെ മതിലിന്റെ വശത്തേക്ക് പിടിച്ചു മാറ്റിയപ്പോഴാണ് മതില് തകര്‍ന്നത്. സംഭവത്തില്‍ വനിതാ പൊലീസുകാരിക്കും രണ്ട് പൊലീസുകാര്‍ക്കും നിസാര പരിക്കേറ്റു. മതിലിടിയാന്‍ കാരണം പൊലീസെന്ന് സമരക്കാര്‍ ആരോപിച്ചു. എന്നാല്‍ സമരക്കാരാണെന്നാണ് പൊലീസിന്റെ വാദം.
ഒടുവിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. നന്ദാവനം ക്യാമ്പിൽ എത്തിച്ചവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ആർ. ലക്ഷ്മി, ബിന്ദു ചന്ദ്രൻ, , ദീപാ അനിൽ, ഷീല രമണി, ഷെർലി, ലേഖ കൃഷ്ണകുമാർ, ഗായത്രി, മഞ്ജുഷ, അനിത, ജിന്താ, ശുഭ, പ്രിയ, സുശീല എന്നിവരെയാണ് ജാമ്യത്തിൽ വിട്ടയച്ചത്.
Post Your Comments