Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsInternational

റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി വൻ ഭൂചലനം

ലോസ് ഏഞ്ചലസ് : റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി വൻ ഭൂചലനം. കാലിഫോര്‍ണിയയിലെ നെവാഡയുടെ അതിര്‍ത്തിക്ക് സമീപമാണ് ഭൂചലനം ഉണ്ടായത്. സാക്രമെന്റോ ഉള്‍പ്പെടെയുള്ള സമീപ നഗരങ്ങളിലും പ്രകമ്പനമുണ്ടായി. വടക്കന്‍ കാലിഫോര്‍ണിയയില്‍ ഉണ്ടായ ഭൂചലനം നെവാഡയിലെ കാര്‍സണ്‍ സിറ്റി വരെ പ്രകമ്പനമു ണ്ടാക്കിയതായി യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ  പറഞ്ഞു.

Read Also : സംസ്ഥാനത്ത് കനത്ത മഴ : 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  

പടിഞ്ഞാറന്‍ യുഎസിന്റെ ചില ഭാഗങ്ങളിലും ചെറിയ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ ഭയന്ന് കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്കോടി. 20 സെക്കന്റോളമാണ് ഭൂചലനം നീണ്ടുനിന്നത്. എന്നാൽ നാശനഷ്ടങ്ങള്‍ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button