KeralaLatest NewsNews

നിര്‍മ്മാണം പൂര്‍ത്തിയായിട്ട് അഞ്ച് വര്‍ഷം: കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് തുറക്കുന്നു

കോഴിക്കോട്: നിര്‍മ്മാണം പൂര്‍ത്തിയാക്കി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും വ്യാപാരാവശ്യങ്ങള്‍ക്ക് തുറന്നു കൊടുക്കാതിരുന്ന കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് തുറക്കുന്നു. ഓഗസ്റ്റ് 26ന് എം.ഒ.യു ഒപ്പുവച്ച ശേഷം കോംപ്ലക്‌സ് തുറന്നു കൊടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് നടപടി.

Also Read: ‘എസ്ഐ പെണ്ണിന്റെ സ്റ്റേഷനല്ലേ, അയാം വെയ്റ്റിങ്’: വീണ്ടും എസ്.ഐ ആനി ശിവയ്‌‌ക്കെതിരെ പരിഹാസവുമായി സംഗീത ലക്ഷ്മണ

നാല് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് 3.22 ഏക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 74.63 കോടി ചെലവില്‍ നിര്‍മ്മിച്ച കോംപ്ലക്‌സില്‍ 11 ലിഫ്റ്റുകളും 2 എക്‌സലേറ്ററുകളുമാണുള്ളത്. നിക്ഷേപമായി 17 കോടി രൂപയും പ്രതിമാസം 43.20 ലക്ഷം രൂപ വാടകയും ലഭിക്കുന്നതു മൂലം കെ.ടി.ഡി.എഫ്.സിക്ക് 30 വര്‍ഷം കൊണ്ട് ഏകദേശം 257 കോടിയോളം രൂപ വരുമാനം ലഭിക്കും.

കോഴിക്കോടിന്റെ വ്യാപാര, വാണിജ്യ മേഖലകള്‍ക്ക് മുതല്‍ക്കൂട്ടാകുന്ന കെ.എസ്.ആര്‍.ടി.സി സമുച്ചയത്തോട് ചേര്‍ന്ന് 250 കാറുകള്‍ക്കും 600 ഇരുചക്രവാഹനങ്ങള്‍ക്കും 40 ബസുകള്‍ക്കും പാര്‍ക്കിംഗ് സൗകര്യമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button