Latest NewsCricketNewsSports

ഇന്ത്യൻ പരമ്പര: ശ്രീലങ്കൻ ടീമിന് അപ്രതീക്ഷിത തിരിച്ചടി

കൊളംബോ: ഇന്ത്യയ്‌ക്കെതിരെ അടുത്ത വാരം ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ശ്രീലങ്കൻ ടീമിന് അപ്രതീക്ഷിത തിരിച്ചടി. ആദ്യ ഏകദിനത്തിന് മുമ്പ് ശ്രീലങ്കൻ താരങ്ങൾക്ക് പരിശീലനത്തിന് സമയം കിട്ടില്ല എന്നതാണ് തിരിച്ചടിയായിരിക്കുന്നത്. നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം തിരിച്ചെത്തിയ താരങ്ങൾ ഏഴ് ദിവസത്തെ ക്വാറന്റീനിലാണ്. 12ന് താരങ്ങളുടെ ക്വാറന്റീൻ അവസാനിക്കും. 13നാണ് ആദ്യ ഏകദിനം.

ലങ്കയ്‌ക്കെതിരായ പരമ്പരയിൽ ഇംഗ്ലണ്ട് ടീമിലുണ്ടായിരുന്ന മൂന്ന് താരങ്ങൾക്കും ശ്രീലങ്കയുടെ ബാറ്റിംഗ് പരിശീലകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനാൽ തന്നെ ക്വാറന്റീനിൽ യാതൊരു ഇളവും ശ്രീലങ്കൻ താരങ്ങൾക്ക് ലഭിക്കില്ല.

Read Also:- ചർമ്മ സംരക്ഷണത്തിന് വെള്ളരിക്ക

അതേസമയം, ഇംഗ്ലണ്ട് താരങ്ങൾക്ക് കോവിഡ് പോസിറ്റീവാണെങ്കിലും പാകിസ്ഥാനെതിരായ പരമ്പര മുടക്കം കൂടാതെ തന്നെ നടക്കുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ടീമിൽ അടിമുടി മാറ്റത്തിന് ഇംഗ്ലണ്ട് ശ്രമം തുടങ്ങി. ബെൻ സ്റ്റോക്‌സിന്റെ നേതൃത്വത്തിലുള്ള പുതുക്കിയ സ്‌ക്വാഡിനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്ത്യക്കെതിരായ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പര ഓഗസ്റ്റിൽ നടക്കാനിരിക്കെ ടീം സ്‌ക്വാഡിലേക്കുള്ള കോവിഡിന്റെ കടന്നുകയറ്റം ആശങ്ക പകരുന്നതാണ്.

shortlink

Post Your Comments


Back to top button