CricketLatest NewsNewsSports

ഇന്ത്യക്കെതിരായ പരമ്പരയിൽ നിന്ന് ഏഞ്ചലോ മാത്യൂസ് പിന്മാറി

കൊളംബോ: ഇന്ത്യയുമായുള്ള ഏകദിന പരമ്പരയിൽ നിന്ന് സീനിയർ താരം ഏഞ്ചലോ മാത്യൂസ് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാൽ മാത്യൂസ് പരമ്പരയിൽ നിന്ന് പിന്മാറുന്നതായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. അതേസമയം ഇന്ത്യയ്‌ക്കെതിരായ ടൂർ കരാറുകളിൽ ലങ്കൻ താരങ്ങളെല്ലാം ഒപ്പുവെച്ചുവെന്നും മാത്യൂസ് മാത്രം ഒപ്പുവെച്ചിട്ടില്ലെന്നും ലങ്കൻ ബോർഡ്.

ബുധനാഴ്ച ഉച്ചക്ക് മുമ്പായി കരാർ ഒപ്പുവെക്കാത്ത താരങ്ങളെ ഇന്ത്യൻ പരമ്പരയിൽ പരിഗണിക്കില്ലെന്ന് ബോർഡ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരങ്ങളെല്ലാം കരാറിൽ ഒപ്പിട്ടത്. ജൂലൈ 13ന് ആണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പരിമിത ഓവർ പരമ്പര ആരംഭിക്കുക. പരമ്പരയ്ക്കായുള്ള ലങ്കൻ ടീമിനെ ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നാണ് വിവരം.

Read Also:- ഹൃദ്രോഗം വരാതിരിക്കാൻ സഹായിക്കുന്ന അഞ്ച് ഔഷധങ്ങൾ

അതേസമയം, മാത്യൂസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യം ചൂട്ടിക്കാട്ടി മാത്യൂസ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സമീപിച്ചതായാണ് ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബോർഡ് ഇക്കാര്യം ചർച്ചയ്ക്ക് വെച്ചെന്നും വരുന്ന ആഴ്ചകളിൽ തന്നെ ഇതിൽ തീരുമാനമുണ്ടാകുമെന്നുമാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button