ദൈനം ദിന ജീവിതത്തിൽ മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് നേത്ര സംബന്ധമായ രോഗങ്ങൾ. കോവിഡ് കാലഘട്ടത്തില്‍ നേത്ര രോഗങ്ങൾ ഇരട്ടിയായി വർധിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 28 കോടി ആളുകള്‍ക്കാണ് ഈ കാലയളവിൽ കാഴ്ചശക്തി നഷ്ടപ്പെട്ടത്. ഒരു ദിവസം 6 മണിക്കൂറില്‍ കൂടുതല്‍ ഗാഡ്‌ജെറ്റുകള്‍ ഉപയോഗിക്കുന്നത് കണ്ണിന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
Also Read:കൊല്ലം ജില്ലയിൽ ആംഫിബിയൻ വാഹനങ്ങൾ എത്തുന്നു, വിനോദ സഞ്ചാര മേഖലയിൽ സംസ്ഥാനത്ത് ഇത് ആദ്യം !
കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ പല വഴികളുണ്ട്. അവയിൽ പ്രധാനപ്പെട്ടത് ഭക്ഷണം തന്നെയാണ്. മരുന്നുകളെക്കാളെല്ലാം ഭക്ഷണത്തിൽ നമ്മൾ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾക്കാണ് കണ്ണുകളെ സംരക്ഷിക്കാൻ കഴിയുക. അവയിൽ പ്രധാനമാണ് ഇലക്കറികളും മറ്റും.
ഞാവൽപ്പഴം കണ്ണിന്റെ സംരക്ഷണത്തിന് ഏറെ ഗുണകരമാകുന്ന ഒന്നാണെന്ന് പഠനങ്ങൾ പറയുന്നു. രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കുന്നതിനും കണ്ണുകള്‍ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും പ്രകാശം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഘടകങ്ങള്‍ ഇതിൽ കാണപ്പെടുന്നു.
വിറ്റാമിന്‍ സി, കാല്‍സ്യം, പ്രോട്ടീന്‍, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയും ഞാവൽപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇതിനൊപ്പം കരോട്ടിനും ഇരുമ്പും കൂടുതലായതിനാല്‍ ഇത് കണ്ണുകളെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.
Post Your Comments