KeralaLatest NewsNews

പാലക്കാട് വൻ കഞ്ചാവ് വേട്ട: 56 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

പാലക്കാട്: പാലക്കാട് വൻ കഞ്ചാവ് വേട്ട. 56 കിലോ കഞ്ചാവാണ് പാലക്കാട് ദേശീയപാതയിൽ വെച്ച് പിടികൂടിയത്. ആന്ധ്രാപ്രദേശിൽ നിന്നും എത്തിച്ച കഞ്ചാവ് അങ്കമാലിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

Read Also: തമിഴ്‌നാട്ടിലെ പൂക്കൾ ഇനി കടൽ കടന്ന് വിദേശത്തേക്ക് : കർഷകർക്ക് ഇരട്ടി ലാഭം

ചാലക്കുടി സ്വദേശി സുനു ആന്റണി, വയനാട് സ്വദേശി നിഖിൽ എന്നിവരാണ് പിടിയിലായത്. പൂചെടി ലോഡ് എന്ന വ്യാജേനയാണ് ഇവർ കഞ്ചാവ് കടത്തിയത്. എക്‌സൈസ് സ്റ്റേറ്റ് എൻഫോഴ്‌സ്‌മെന്റ് സംഘത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

പൂച്ചെടി ലോറിയുടെ ഡ്രൈവിംഗ് സീറ്റിനോട് ചേർന്ന ബോക്‌സിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

Read Also: കോവിഡ് പ്രതിരോധത്തിനായി 23,000 കോടിയുടെ അടിയന്തിര പാക്കേജ് പ്രഖ്യാപിച്ച് മോദി സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button